രാഷ്ട്രം ഭരിക്കപ്പെടേണ്ടത് ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാണ്, അല്ലാതെ നാട്ടിലെ ഊള സഖാക്കന്മാര്‍ പറയുന്നത് പോലെയല്ല

രാഷ്ട്രം ഭരിക്കപ്പെടേണ്ടത് ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാണ്, അല്ലാതെ നാട്ടിലെ ഊള സഖാക്കന്മാര്‍ പറയുന്നത് പോലെയല്ല: സന്ദീപ് വാചസ്പതി

 

ആലപ്പുഴ: രാഷ്ട്രവും ഭരണാധികാരിയും ഭരണഘടനയും എല്ലാം ധര്‍മ്മത്തിന് കീഴിലാണ്. ധര്‍മ്മമാണ് പരമ പ്രധാനം. പതിനായിരക്കണക്കിന് വര്‍ഷങ്ങളായി ഈ നാട്ടിലെ ജനങ്ങള്‍ ആര്‍ജിച്ചെടുത്ത ജീവിത മൂല്യങ്ങളുടെയും ശാശ്വത സത്യങ്ങളുടെയും ആകെ തുകയാണ് നമ്മുടെ ധാര്‍മ്മിക മൂല്യങ്ങള്‍. അതിനെ മത ചടങ്ങ് എന്ന് വിളിക്കുന്നത് അറിവില്ലായ്മയാണെന്ന് സന്ദീപ് വാചസ്പതി പറയുന്നു. രാഷ്ട്രം ഭരിക്കപ്പെടേണ്ടത് ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാണ്, അല്ലാതെ നാട്ടിലെ ഊള സഖാക്കന്മാര്‍ പറയുന്നത് പോലെയല്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Read Also: ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

 

‘രാഷ്ട്രവും ഭരണാധികാരിയും ഭരണഘടനയും എല്ലാം ധര്‍മ്മത്തിന് കീഴിലാണ്. ധര്‍മ്മമാണ് പരമ പ്രധാനം. പതിനായിരക്കണക്കിന് വര്‍ഷങ്ങളായി ഈ നാട്ടിലെ ജനങ്ങള്‍ ആര്‍ജിച്ചെടുത്ത ജീവിത മൂല്യങ്ങളുടെയും ശാശ്വത സത്യങ്ങളുടെയും ആകെ തുകയാണ് നമ്മുടെ ധാര്‍മ്മിക മൂല്യങ്ങള്‍. അതിനെ മത ചടങ്ങ് എന്ന് വിളിക്കുന്നത് അറിവില്ലായ്മയാണ്. ഈ നാടിന്റെ മൂല്യങ്ങളില്‍ അടിയുറച്ച് നില്‍ക്കുമ്പോള്‍ മാത്രമേ സര്‍വ്വധര്‍മ്മ സമഭാവന സാധ്യമാകൂ. ഭാരതീയമായ ചടങ്ങുകള്‍ ബിജെപിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗമാണ് എന്നൊക്കെ ആക്ഷേപിക്കുന്നത് നമ്മുടെ പൈതൃകത്തെ അവഹേളിക്കലാണ്’.

‘ഈ നാടിന്റെ പഞ്ചായത്ത് മുതല്‍ ഭരണഘടനയും സുപ്രീം കോടതിയും വരെ നിയന്ത്രിക്കപ്പെടുന്നത് ധര്‍മ്മ ശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. സംശയമുള്ളവര്‍ക്ക് സ്വയം പരിശോധിച്ച് തൃപ്തി അടയാം. അശോക സ്തംഭത്തില്‍ ആലേഖനം ചെയ്തിട്ടുള്ള വാചകം മുതല്‍ രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും വരെ മുദ്രാവാക്യം വേദമന്ത്രങ്ങളോ ഉപനിഷദ് വാക്യങ്ങളോ ആണ് (അതൊന്നും എഴുതി ചേര്‍ത്തത് ബിജെപി ആയിരുന്നില്ല എന്ന് മറക്കരുത്). അതിന്റെ തുടര്‍ച്ച മാത്രമാണ് പ്രധാനമന്ത്രി ഇന്ന് പാര്‍ലമെന്റില്‍ സ്ഥാപിച്ച ധര്‍മ്മദണ്ഡ്. രാഷ്ട്രം ഭരിക്കപ്പെടേണ്ടത് ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ നാട്ടിലെ ഊള സഖാക്കന്മാര്‍ പറയുന്നത് പോലെ പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിനും രാഹുലിനും സംഭവിച്ചത് പോലെ സംഭവിക്കും. രാഷ്ട്രം ഉപ്പ് വെച്ച കലം പോലെ ആകും’.

Share
Leave a Comment