
ചേര്‍ത്തല: ആറുകിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് പിടിയിൽ. കോട്ടയം രാമപുരം സ്വദേശി കൂട്ടുങ്കൽ വീട്ടിൽ മിഥുൻ കെ. ബാബു (24), കോട്ടയം കടനാട് സ്വദേശി പാടിയപ്പള്ളി വീട്ടിൽ അമൽ സുരേന്ദ്രന് (27) എന്നിവരാണ് പിടിയിലായത്.
ചേർത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിനു സമീപത്തുനിന്നാണ് ഇവർ പിടിയിലായത്. ചേർത്തല നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവുമായിട്ടാണ് ഇവർ പിടിയിലായത്.
ആന്ധ്രയിൽ നിന്നു ട്രെയിനിലാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്. ഒരു കിലോ കഞ്ചാവ് 20,000 രൂപയ്ക്ക് വിൽക്കാനായിരുന്നു ഇടപാടിൽ നിശ്ചയിച്ചിരുന്നത്.
സംഭവത്തിൽ, വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments