പാലക്കാട്: പാലക്കാട് ട്രെയിൻ പരിശോധനക്കിടെ ലഹരി വേട്ട. ഹാഷിഷും ചരസും എൽസ്ഡി സ്റ്റാമ്പുകളും പിടികൂടി. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ ആർ അജിത്തും സംഘവും പാലക്കാട് ആർപിഎഫ് ടീമും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
Read Also: വിൽപ്പനക്കായി കടത്തുകയായിരുന്ന 60 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ
ആലപ്പുഴ ചേർത്തല സ്വദേശികളായ ജിസ്മാൻ (21 വയസ്സ്), അഖിൽ (25 വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്. 50.85 ഗ്രാം ഹാഷിഷും, 8.65 ഗ്രാം ചരസ്സും, 0.50 ഗ്രാം എൽഎസ്ഡി സ്റ്റാമ്പുമായിട്ടാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments