IdukkiNattuvarthaLatest NewsKeralaNews

കാ​റും ടെമ്പോ ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : യാത്രക്കാർക്ക് പരിക്ക്

പ​റ​വൂ​രി​ൽ നി​ന്നു വാ​ഗ​മ​ണ്ണി​ന് പോ​യ ട്രാ​വ​ല​റും പാ​ലാ​യി​ൽ നി​ന്നു തൊ​ടു​പു​ഴ​ക്ക് പോ​യ കാ​റും ആണ് കൂ​ട്ടി​യി​ടി​ച്ച​ത്

നെ​ല്ലാ​പ്പാ​റ: പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ൽ നെ​ല്ലാ​പ്പാ​റ -ആ​ന​പ്പാ​റ വ​ള​വി​ൽ കാ​റും ടെമ്പോ ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ച് യാത്രക്കാർക്ക് പരിക്ക്. പ​റ​വൂ​രി​ൽ നി​ന്നു വാ​ഗ​മ​ണ്ണി​ന് പോ​യ ട്രാ​വ​ല​റും പാ​ലാ​യി​ൽ നി​ന്നു തൊ​ടു​പു​ഴ​ക്ക് പോ​യ കാ​റും ആണ് കൂ​ട്ടി​യി​ടി​ച്ച​ത്.

Read Also : ‘ഹിന്ദുമതത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമായിരുന്നു അത്’: അമ്മ വളരെ ബോൾഡായിരുന്നുവെന്ന് അശ്വതി

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അപകടം നടന്നത്. അ​പ​ക​ട​ത്തി​ൽ നി​സാ​ര പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ ക​രി​ങ്കു​ന്നം പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

അതേസമയം, ഇ​തേ വ​ള​വി​ൽ ക​ഴി​ഞ്ഞ 19-ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു ക​ട്ട​പ്പ​ന​ക്കു പോ​യ കെഎ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് വീ​ട്ടി​ലേ​ക്കു ഇ​ടി​ച്ചു ക​യ​റി​യി​രു​ന്നു. അ​പ​ക​ടം പ​തി​വാ​കു​ന്ന​തി​നാ​ൽ പാ​ലാ- തൊ​ടു​പു​ഴ റോ​ഡി​ലെ നെ​ല്ലാ​പ്പാ​റ​യി​ലെ വ​ള​വു​ക​ൾ നി​വ​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button