ആമ്പല്ലൂർ: വരാക്കര ഉണ്ണിമിശിഹ പള്ളി വികാരിയുടെ ബൈക്ക് കത്തിച്ച നിലയിൽ കണ്ടെത്തി. പള്ളിയുടെ പാരിഷ് ഹാളിന് സമീപം നിർത്തിയിരുന്ന ഫാ. സോണി കിഴക്കൂടന്റെ ബൈക്കാണ് കത്തിച്ചത്.
ഇന്നലെ ഉച്ചക്ക് 12ഓടെയാണ് സംഭവം. ബൈക്ക് കത്തിക്കുന്ന ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബൈക്കിനടുത്തെത്തിയ ആൾ മീറ്റർ ബോർഡിൽ ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തിയ ശേഷം മാറിനിൽക്കുകയായിരുന്നു. തുടർന്ന്, തീ ആളിപടരുന്നതുകണ്ടതിന് ശേഷമാണ് ഇയാൾ സ്ഥലം വിട്ടത്.
Read Also : കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാം: നിരോധനം നീക്കാൻ സിദ്ധരാമയ്യ സർക്കാർ
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പുതുക്കാട് അഗ്നിശമനസേനയാണ് തീയണച്ചത്. ബൈക്ക് പൂർണമായും കത്തിനശിച്ചു. പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് വരന്തരപ്പിള്ളി പൊലീസ് അറിയിച്ചു.
Post Your Comments