KeralaLatest NewsNews

പ്ലസ്ടു ഫലം ഇന്നറിയാം, ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ ഇവയാണ്

ഇത്തവണ 4,32,436 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്

സംസ്ഥാനത്ത് രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷൻ ഹയർസെക്കൻഡറി പരീക്ഷാഫലം ഇന്നറിയാം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പി.ആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. വൈകിട്ട് 4 മണിയോടെ പരീക്ഷാഫലങ്ങൾ വിദ്യാർത്ഥികൾക്ക് അറിയാൻ സാധിക്കും. ഈ വർഷം ഗ്രേസ് മാർക്ക് പുനഃസ്ഥാപിച്ച സാഹചര്യത്തിൽ വിജയ ശതമാനം ഉയർന്നേക്കുമെന്നാണ് സൂചന. പിആർഡി, ഹയർസെക്കൻഡറി, കൈറ്റ് എന്നിവയുടെ വെബ്സൈറ്റ് മുഖാന്തരം ഫലം അറിയാൻ സാധിക്കുന്നതാണ്.

ഇത്തവണ 4,32,436 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. സയൻസ് വിഷയത്തിൽ 1,93,544 വിദ്യാർത്ഥികളും, ഹ്യൂമാനിറ്റീസിൽ 74,482 വിദ്യാർത്ഥികളും, കൊമേഴ്സിൽ 1,08,109 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതിയത്. 28,495 വിദ്യാർത്ഥികളാണ് വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ 83.87 ശതമാനവും, വൊക്കേഷൻ ഹയർ സെക്കൻഡറി വിഭാഗത്തിൽ 78.26 ശതമാനവുമായിരുന്നു വിജയം.

പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

http://www.keralaresult.nic.in

http://www.prd.kerala.gov.in

http://www.result.kerala.gov.in

http://www.examresult.kerala.gov.in

http://www.result.kite.kerala.gov.in

Also Read: ഇൻസ്റ്റഗ്രാം വഴി പരിചയം, നേരിൽ കാണാൻ വിളിച്ച് വരുത്തി പണം തട്ടി, 2 പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button