ശാസ്താംകോട്ട: ഭരണിക്കാവിൽ നിന്ന് കാർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം വാളത്തുംഗൽ ചേതന നഗറിൽ ഉണ്ണി നിവാസിൽ ഉണ്ണി മുരുഗൻ (38) ആണ് അറസ്റ്റിലായത്.
Read Also : ‘അഭയവും സുരക്ഷിതവുമാണീ കരങ്ങൾ’: പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് സന്ദീപാനന്ദ ഗിരി
കഴിഞ്ഞ ശനിയാഴ്ച രാത്രി 11-ഓടെയാണ് കേസിനാസ്പദമായ സംഭവം. രണ്ടാഴ്ച മുമ്പ് ജയിൽ മോചിതനായ ശേഷം ശാസ്താംകോട്ട കൊച്ചുണ്ടിൽ വീട്ടിൽ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള കാർ മോഷ്ടിച്ച് കടത്തുകയായിരുന്നു. മോഷ്ടിച്ച കാർ പിന്നീട് കുണ്ടറ ഫയർസ്റ്റേഷന് താഴെ പോസ്റ്റിൽ ഇടിച്ച നിലയിൽ കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ കൈവശമുണ്ടായിരുന്ന ബൈക്ക് കൊട്ടാരക്കരയിൽ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments