Latest NewsKerala

വീട്ടിലെത്തിയ പാർട്ടിക്കാരൊക്കെ ജയിച്ചിട്ടുണ്ട്, താൻ മന്ത്രവാദിനി അല്ല: മലയാലപ്പുഴ വാസന്തീ മഠത്തിലെ ശോഭന

പത്തനംതിട്ട: തനിക്ക് കാളിദേവിയുടെ ദർശനമുണ്ടെന്നും തിരഞ്ഞെടുപ്പ് കാലത്ത് വീട്ടിലെത്തിയ പാർട്ടിക്കാരൊക്കെ ജയിച്ചിട്ടുണ്ടെന്നും പത്തനംതിട്ട മലയാലപ്പുഴ വാസന്തീ മഠത്തിലെ മന്ത്രവാദിനി എന്നാരോപിക്കപ്പെട്ട ശോഭന. ജനങ്ങൾ തന്നെ തേടി ഇങ്ങോട്ട് വരികയാണെന്നും വാസന്തി പറയുന്നു. മംഗളം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താൻ മന്ത്രവാദിനിയല്ല പാട്ടുകാരിയാണെന്നും ശോഭന പറഞ്ഞു.

‘രണ്ട് സ്ത്രീകളെയും ഒരു കുട്ടിയെയും പൂട്ടിയിട്ടു എന്ന ആരോപണം വ്യാജമാണ്. അവർ വീടില്ലെന്ന് പറഞ്ഞപ്പോൾ അവർക്ക് അഭയം കൊടുത്തതാണ്. അഞ്ച് മാസം അവർ അവിടെ താമസിച്ചു. ലോൺ തരാമെന്ന് പറഞ്ഞ് ആറരലക്ഷം രൂപ വാങ്ങി. പൈസ തിരികെ ചോദിച്ചിട്ടും തന്നില്ല. മലയാലപ്പുഴ പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞു. തുടർന്നാണ് അവരെ പൂട്ടിയിട്ടെന്ന വ്യാജ ആരോപണമുണ്ടാകുന്നത്. ഇത് പൊലീസിന് ബോധ്യമായി. അതു കൊണ്ടാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. തന്നെ കുടുക്കിയതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്.

ഒരു കുടുംബക്ഷേത്രമുണ്ട്. അവിടെ കാളിദേവിയാണ് പ്രതിഷ്ഠ. തനിക്ക് കാളി ദേവിയുടെ ദർശനമുണ്ട്. അത് കൊണ്ട് ആളുകൾ ഇങ്ങോട്ട് തിരക്കി വരുന്നു. മന്ത്രവാദം പഠിച്ചിട്ടില്ല, അറിയില്ല. സംഗീതം മന്ത്രമാണ്. സംഗീതത്തിൽ നിന്നാണ് മന്ത്രം ഉണ്ടായത്. താൻ പാട്ടുകാരിയാണ്. തിരഞ്ഞെടുപ്പ് കാലത്ത് വിവിധ പാർട്ടിക്കാർ വീട്ടിൽ വന്നിട്ടുണ്ട്. അവർ ജയിച്ചിട്ടുണ്ട്’- ശോഭന കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button