KannurNattuvarthaLatest NewsKeralaNews

അമ്മയും സുഹൃത്തും മൂന്ന് മക്കളും മരിച്ച നിലയില്‍: സംഭവം കണ്ണൂരിൽ

ശ്രീ​ജ, സു​ഹൃ​ത്ത് ഷാ​ജി, ശ്രീ​ജ​യു​ടെ മൂ​ന്ന് കു​ട്ടി​ക​ള്‍ എ​ന്നി​വ​രെയാ​ണ് മ​രി​ച്ച നിലയിൽ കണ്ടെത്തിയ​ത്

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ ഒരു വീട്ടിൽ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീ​ജ, സു​ഹൃ​ത്ത് ഷാ​ജി, ശ്രീ​ജ​യു​ടെ മൂ​ന്ന് കു​ട്ടി​ക​ള്‍ എ​ന്നി​വ​രെയാ​ണ് മ​രി​ച്ച നിലയിൽ കണ്ടെത്തിയ​ത്.

ചെ​റു​പു​ഴ പാ​ടി​ച്ചാ​ലി​ലാ​ണ് സം​ഭ​വം. വീ​ട് അ​ട​ച്ചിട്ടി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട നാ​ട്ടു​കാ​ര്‍ വാ​തി​ല്‍ ത​ള്ളി​തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ശ്രീ​ജയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

Read Also : ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം: സസ്പെൻഷൻ നേരിട്ട ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സർവീസിൽ തിരികെയെടുത്തു

പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആരംഭിച്ചു. കു​ട്ടി​ക​ളെ ശ്വാ​സം മു​ട്ടി​ച്ചോ വി​ഷം ന​ല്‍​കി​യോ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​രു​വ​രും ജീ​വ​നോ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് പൊലീ​സി​ന്‍റെ നി​ഗ​മ​നം.

മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button