KeralaLatest NewsIndia

ഗാന്ധിവധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വ്യാജ പ്രചാരണം, എം.വി. ജയരാജനെതിരെ മാനനഷ്ടക്കേസ്

ആലപ്പുഴ: ​ഗാന്ധിവധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വ്യാജ പ്രചാരണം നടത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരെ കായംകുളം കോടതിയില്‍ മാനനഷ്ടകേസ്. ദേവികുളങ്ങര പഞ്ചായത്ത് മെമ്പർ ആര്‍. രാജേഷാണ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

ഗാന്ധിവധവുമായി ബന്ധപ്പെട്ട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലോ കോടതിയില്‍ നടന്ന വിചാരണകളിലോ കമ്മിഷന്‍ റിപ്പോര്‍ട്ടുകളിലോ യാതൊരു എതിര്‍ പരാമര്‍ശവും ആർഎസ്എസിനെതിരെ ഉണ്ടായിട്ടില്ല.

എന്നാൽ സംഘടനയെ മന:പൂർവ്വം ആക്ഷേപിക്കുന്നതിനാണ് ജയരാജന്‍ പത്രസമ്മേളനം നടത്തിയതെന്നാണ് ഹർജിയിൽ പറയുന്നത്. എം.വി. ജയരാജന്റെ പ്രസ്താവന അടങ്ങിയ വീഡിയോയും സിഡിയിലാക്കി കോടതി മുമ്പാകെ ഹാജരാക്കിയാണ് കേസ് ഫയൽ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button