കുനോ നാഷണൽ പാർക്കിൽ അടുത്തിടെ ജനിച്ച ചീറ്റക്കുഞ്ഞുങ്ങളിൽ ഒന്ന് ചത്തു. ജ്വാല എന്ന പെൺചീറ്റ ജന്മം നൽകിയ 4 ചീറ്റക്കുഞ്ഞുങ്ങളിൽ ഒന്നാണ് ചത്തത്. ഇതോടെ, കുനോ നാഷണൽ പാർക്കിൽ ജനിച്ച ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങി. നമീബിയിൽ നിന്നും എത്തിച്ച ജ്വാല എന്ന പെൺചീറ്റ കഴിഞ്ഞ മാർച്ചിലാണ് ചീറ്റകുഞ്ഞുങ്ങളെ പ്രസവിച്ചത്.
ആരോഗ്യ കാരണങ്ങളാണ് ചീറ്റയുടെ മരണത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, കൃത്യമായ മരണകാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ അധികൃതർ നടത്തുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് അവശനിലയിൽ കണ്ടെത്തിയ ചീറ്റക്കുഞ്ഞിനെ വെറ്റിനറി ഡോക്ടർമാർ ആശുപത്രിയിൽ എത്തിച്ചേരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Also Read: ചൂടിൽ നിന്നും രക്ഷനേടാൻ ഉന്മേഷദായകമായ മിക്സഡ് ഫ്രൂട്ട് ജ്യൂസ് വീട്ടിൽ തയ്യാറാക്കാം
ചീറ്റകളെ അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ചത്. നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ഇരുപത് ചീറ്റകളില്‍ സാഷ എന്ന് പേരുള്ള ചീറ്റയാണ് ആദ്യം ചത്തത്. വൃക്ക സംബന്ധമായ അസുഖമായിരുന്നു സാഷക്ക്. തുടര്‍ന്ന് ഉദയ് എന്ന് പേരുള്ള ചീറ്റയും, ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ചത്തു. പിന്നീട് മൂന്നാമതായി ദീര എന്ന ചീറ്റയും മരണത്തിന് കീഴടങ്ങുകയായിരുന്നു.
Post Your Comments