AlappuzhaNattuvarthaLatest NewsKeralaNews

വള്ളം മറിഞ്ഞ് വീണവരെ രക്ഷിക്കാൻ കായലിൽ ചാടി കാണാതായി: യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചന്തിരൂർ കണ്ണച്ചാതുരുത്ത് പരേതനായ കരുണാകരന്‍റെ മകൻ മനീഷിന്‍റെ (37) മൃതദേഹമാണ് കണ്ടെത്തിയത്

അരൂർ: വള്ളം മറിഞ്ഞ് വീണവരെ രക്ഷിക്കാൻ കായലിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചന്തിരൂർ കണ്ണച്ചാതുരുത്ത് പരേതനായ കരുണാകരന്‍റെ മകൻ മനീഷിന്‍റെ (37) മൃതദേഹമാണ് കണ്ടെത്തിയത്.

Read Also : പ്ലസ് വൺ പ്രവേശനം: 81 താത്ക്കാലിക ബാച്ചുകള്‍ തുടരും, 30 ശതമാനം വരെ മാർജിനൽ സീറ്റ് വർദ്ധന

ചൊവ്വാഴ്ച വൈകീട്ടായിരുന്നു മനീഷിനെ കാണാതായത്. ബുധനാഴ്ച രാവിലെ വെളുത്തുള്ളി കായലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. എഴുപുന്നയിലെ ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകൾക്ക് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു മനീഷ്. ചന്തിരൂർ വെളുത്തുള്ളി കായലിൽ യാത്രക്കാർ കയറിയ വള്ളം മറിയുന്നത് കണ്ട് ആളുകളെ രക്ഷപ്പെടുത്താനായി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. വള്ളം മറിഞ്ഞ് കായലിൽ വീണവർ അടുത്തുള്ള ചീനവലക്കുറ്റിയിൽ പിടിച്ച് കിടന്ന് രക്ഷപ്പെട്ടു. എന്നാൽ, മനീഷിനെ കാണാതാവുകയായിരുന്നു.

അരൂർ പൊലീസും അഗ്നിരക്ഷാസേനയും കായലിൽ രാത്രിയിലും തെരച്ചിൽ നടത്തിയിരുന്നു. മൃതദേഹം അരൂക്കുറ്റി ഗവ. ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു. കൽപ്പണിക്കാരനായ മനീഷ് അവിവാഹിതനാണ്. ഓമനയാണ് മാതാവ്. ഏക സഹോദരി കല.

shortlink

Related Articles

Post Your Comments

Related Articles


Back to top button