കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിക്കെതിരായ വിജിലൻസ് കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് കേസ് സ്റ്റേ ചെയ്തത്. കേസ് റദ്ദാക്കണെന്ന് ആവശ്യപ്പെട്ട് കെഎം ഷാജി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കേസിൽ തനിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്നായിരുന്നു ഷാജിയുടെ വാദം. ഷാജിയുടെ ഹർജി മൂന്ന് മാസത്തിനുശേഷം വീണ്ടും കോടതി പരിഗണിക്കും.
പ്രാദേശിക സിപിഎം നേതാവിന്റെ പരാതിയിൽ വിജിലൻസ് കോടതി നിർദേശപ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഷാജിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ വീട് ഉൾപ്പെടെ നിർമിച്ചു എന്നായിരുന്നു പരാതി.
Post Your Comments