തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ശുചിമുറിക്കുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുടപ്പനക്കുന്ന് വിശ്വഭാരതി തെക്കേവീട്ടിൽ കണ്ണൻ(35) ആണ് മരിച്ചത്.
Read Also : കാട്ടുപോത്തിന് വോട്ടവകാശമില്ല, കാട്ടുപോത്ത് നിയമ സഭയിലേക്കോ പാര്‍ട്ടി ഓഫീസിലേ കയറിയാല്‍ നോക്കി നില്‍ക്കുമോ?
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. മെഡിക്കൽ കോളജിലെ പഴയ എംആർഐ സ്കാനിങ് കേന്ദ്രത്തിനടുത്തുള്ള ശുചിമുറിക്കുള്ളിൽ ആണ് കണ്ണനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : സൊമാറ്റോയ്ക്ക് 2000 രൂപ നൽകിയത് എട്ടിന്റെ പണി! കാഷ് ഓൺ ഡെലിവറി കുത്തനെ ഉയർന്നു, വൈറൽ മീം ഇങ്ങനെ
മരിച്ചയാൾ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments