ഡല്‍ഹി: ‘ഒരു രാജ്യം, ഒരു പതാക, ഒരു ദേശീയ ഗാനം എന്ന പ്രമേയം മുന്നോട്ട് വെച്ച് ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോടൊപ്പം നിര്‍ത്തുന്ന പ്രചരണപരിപാടികള്‍ക്ക് തുടക്കം കുറിച്ച് ആര്‍എസ്എസ്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തുന്നതിന് വേണ്ടി മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തനം വ്യാപകമാക്കാനാണ് പാര്‍ട്ടി തീരുമാനം.
‘2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആര്‍എസ്എസിന്റെ മുസ്ലിം രാഷ്ട്രീയ മഞ്ച് ദേശവ്യാപകമായ പരിപാടികള്‍ സംഘടിപ്പിക്കും. ഒരു രാജ്യം, ഒരു പതാക, ഒരു ദേശീയ ഗാനം, ഒരു നിയമം എന്ന സന്ദേശത്തിലടിസ്ഥാനമാക്കിയാകും പ്രചരണം,’ എംആര്‍എം മുഖ്യവക്താവ് ഷഹീദ് സെയ്ദ് പറഞ്ഞു. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള ന്യൂനപക്ഷങ്ങളിലേക്കും തങ്ങളുടെ സന്ദേശമെത്തിക്കുമെന്നും ഷഹീദ് പറഞ്ഞു.
പ്ലസ് വൺ പ്രവേശനം: വിദ്യാർഥികളും രക്ഷകർത്താക്കളും ആശങ്കപ്പെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
‘യഥാര്‍ത്ഥ മുസ്ലിം, നല്ല പൗരന്‍’ എന്ന സന്ദേശവുമായി മുസ്ലിം രാഷ്ട്രീയ മഞ്ച് പ്രവര്‍ത്തകര്‍ മുസ്ലിം ന്യൂനപക്ഷ സമുദായത്തിനിടയില്‍ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി. ജൂണ്‍ എട്ട് മുതല്‍ 11 വരെയുള്ള തീയതികളില്‍ മധ്യപ്രദേശിലെ ഭോപ്പാലിൽ എംആര്‍എം പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു. ആര്‍എസ്എസിന്റെ ദേശിയ കാര്യനിര്‍വാഹ സമിതി അംഗവും മുസ്ലിം രാഷ്ട്രീയ മഞ്ച് നേതാവുമായ ഇന്ദ്രേഷ് കുമാര്‍ പരിശീലന പരിപാടി നയിക്കും.
Post Your Comments