
ആലപ്പുഴ: സത്യത്തെ നേരിടാനുള്ള ഭയമാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ അവഹേളിക്കുന്ന സിപിഎം നേതാക്കളുടെ വാക്കിലൂടെ പുറത്തു വരുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. സത്യത്തോട് എന്നും അസഹിഷ്ണുത പുലര്‍ത്തിയിട്ടുള്ളവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം രംഗത്ത് എത്തിയത്.
Read Also: ‘ധോണിയെ വെറുക്കണം എങ്കിൽ നിങ്ങൾ ശരിക്കുമൊരു പിശാചാകണം’: ചെന്നൈ നായകനെ പുകഴ്ത്തി ഹാർദിക് പാണ്ഡ്യ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘സത്യത്തെ നേരിടാനുള്ള ഭയമാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ അവഹേളിക്കുന്ന സിപിഎം നേതാക്കളുടെ വാക്കിലൂടെ പുറത്തു വരുന്നത്. സത്യത്തോട് എന്നും അസഹിഷ്ണുത പുലര്‍ത്തിയിട്ടുള്ളവരാണ് കമ്മ്യൂണിസ്റ്റുകള്‍. ബിഷപ്പ് പാംപ്ലാനിയെ ഭീഷണിപ്പെടുത്തുന്നതിന് പകരം കേരളത്തിലെ പാര്‍ട്ടിയുടെ രക്തസാക്ഷി പട്ടികയെപ്പറ്റി സത്യസന്ധമായ വിലയിരുത്തലിന് തയ്യാറാവുകയാണ് വേണ്ടത്’.
‘നിഷ്‌കളങ്കരും ധീരരും ത്യാഗമനോഭാവമുള്ളവരുമായ നിരപരാധികളെ പറഞ്ഞ് പറ്റിച്ച് രക്തസാക്ഷികളാക്കിയ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. പുന്നപ്ര മുതല്‍ കൂത്തുപറമ്പ് വരെ ആ പട്ടിക നീളും. പറഞ്ഞ് പറ്റിച്ച് മരണത്തിന്റെ പിടിയിലേക്ക് സഹപ്രവര്‍ത്തകരെ എറിഞ്ഞു കൊടുത്ത നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. പാര്‍ട്ടിയേയും നേതാക്കന്‍മാരേയും വിശ്വസിച്ച നിരവധി സാധാരണക്കാരുടെ ജീവന്‍ ഇങ്ങനെ നഷ്ടമായിട്ടുണ്ട്. ഓരോ സാധാരണക്കാരന്റെ ജീവിതം നഷ്ടമാകുമ്പോഴും പാര്‍ട്ടി രക്തസാക്ഷി പട്ടികയുടെ നീളം കൂട്ടി അധികാരത്തിലേക്കുള്ള ദൂരം കുറയ്ക്കുകയായിരുന്നു. ഇത് കൂടാതെ സ്വാഭാവിക മരണമടഞ്ഞവരേയും അപകടമരണം സംഭവിച്ചവരെയും രക്തസാക്ഷികളാക്കി ചിത്രീകരിച്ചും പാര്‍ട്ടി നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇതൊക്കെ പുതു തലമുറ തിരിച്ചറിയുന്നതിന്റെ ജാള്യമാണ് നേതാക്കള്‍ ഭീഷണിയായി പുറപ്പെടുവിക്കുന്നത്. ചരിത്ര വസ്തുതകള്‍ പറയുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്ന ചിന്ത സിപിഎം ഉപേക്ഷിക്കണം. എത്ര ആഴത്തില്‍ കുഴിച്ചു മൂടിയാലും സത്യം ഒരു നാള്‍ പുറത്തുവരും. സത്യാന്വേഷികള്‍ അത് വിളിച്ചു പറയുക തന്നെ ചെയ്യും. അഭിനന്ദനങ്ങള്‍ ബിഷപ്പ് ജോസഫ് പാംപ്ലാനി മുഖം നോക്കാത്ത സത്യ പ്രസ്താവനയ്ക്ക്’.
Post Your Comments