സമ്പാദ്യം എന്നും ജീവിതത്തില്‍ അതീവ പ്രാധാന്യമുള്ളതാണ്. ചെറുതും വലുതുമായ പല തരത്തിലുള്ള സമ്പാദ്യ പദ്ധതികളെ കുറിച്ച് നാം കേള്‍ക്കാറുണ്ട്. ഭാര്യയ്ക്കും ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമൊക്കെ നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുന്നത് കുടുംബത്തിലെ സാമ്പത്തിക ഭദ്രത ഊട്ടിയുറപ്പിക്കാന്‍ സഹായിക്കും.
Read Also: അഡിഡാസ്: അവശേഷിക്കുന്ന യീസി സ്നീക്കറുകൾ വിറ്റഴിക്കുന്നു, വരുമാനം വിതരണം ചെയ്യുന്നത് ഈ ഗ്രൂപ്പുകൾക്ക്
ശമ്പളം കിട്ടുന്നതില്‍ നിന്ന് ചെറിയൊരു വിഹിതം സമ്പാദ്യത്തിനായി മാറ്റിവയ്ക്കാറുണ്ടല്ലോ. ഇത്തരക്കാര്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതിയാണ് മുന്‍കൂട്ടി അറിയുന്ന വിവിധ ആവശ്യങ്ങള്‍ക്ക് ഘട്ടം ഘട്ടമായി നിക്ഷേപിക്കാന്‍ കഴിയുന്ന ആവര്‍ത്തന നിക്ഷേപം അഥവാ ആര്.ഡി.
ചെറിയ തുക മാസത്തവണകളായി അടച്ച് കാലാവധി എത്തുമ്പോള്‍ കയ്യിലൊരു തുകയെത്തും. കുട്ടികളുടെ ഫീസ് അടയ്ക്കേണ്ട കാലാവധി, സ്കൂള്‍ തുറക്കുന്ന സമയം തുടങ്ങി മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന ചെലവുകള്‍ക്കൊക്കെ ഈ നിക്ഷേപ പദ്ധതി പ്രയോജനം ചെയ്യും. മാസത്തവണകളായിട്ടാണ് തുക അടയ്ക്കേണ്ടത്.
എങ്ങനെ ചേരാം?
പോസ്റ്റ് ഓഫിസുകള്‍ വഴിയും ബാങ്കുകള്‍ വഴിയും ആവര്‍ത്തന നിക്ഷേപത്തില്‍ ചേരാം. ആര് ഡി ചേരാന്‍ പ്രായ പരിധിയില്ല. പത്ത് വയസിന് താഴെയുള്ളവര്‍ക്ക് വേണ്ടിയാണെങ്കില്‍ മാതാപിതാക്കളുടെ പേരില്‍ ചേരാം. ജോയിന്റ് അക്കൗണ്ടും ചേരാം. ഒരാള്‍ക്ക് ചേരാവുന്ന അക്കൗണ്ടുകളുടെ എണ്ണത്തില്‍ പരിധിയില്ല. 100 രൂപ മുതല്‍ പത്ത് രൂപയുടെ ഗുണിതങ്ങളാണ് ആര് ഡിയില്‍ നിക്ഷേപിക്കേണ്ടത്. മാസം മാസം നിശ്ചിത തീയതിക്കുള്ളില്‍ പണമടച്ചില്ലെങ്കില്‍ 100ന് 1 രൂപ എന്ന നിരക്കില്‍ പിഴ ഈടാക്കും. പോസ്ററ് ഓഫീസില്‍ പോയി നേരിട്ടോ അല്ലെങ്കില്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ ആപ്പ് വഴിയോ പണം അടയ്ക്കാം.
എത്ര തുക കിട്ടണം
6.2 ശതമാനമാണ് ആര്‍ഡിയിലെ പലിശ നിരക്ക്. മൂന്ന് മാസത്തില്‍ കോമ്പൗണ്ട് ചെയ്താണ് പലിശ കൂട്ടുന്നത്. ബാങ്ക് ആര്‍ഡികള്‍ ഒരു വര്‍ഷം വരെയും പോസ്റ്റ് ഓഫീസ് ആര്‍ഡികള്‍ അഞ്ച് വര്‍ഷം വരെയും കാലാവധിയുണ്ട്. കാലാവധിക്ക് മുന്‍പ് അക്കൗണ്ട് പിന്‍വലിച്ചാല്‍ സേവിങ്സ് അക്കൗണ്ട് പലിശ നിരക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ആര്‍ഡിയില്‍ മാസത്തവണ അല്ലാതെ മുന്‍കൂറായും പണം അടയ്ക്കാം.
Post Your Comments