കോഴിക്കോട്: ബ്രോയിലര്‍ കോഴി ഇറച്ചിയുടെ വില കുത്തനെ ഉയരുന്നു. ഈ സാഹചര്യത്തില്‍ വില്‍പ്പന നിര്‍ത്തിവയ്ക്കേണ്ടി വരുമെന്ന് ചിക്കന്‍ വ്യാപാരി വ്യവസായി സമിതിയുടെ അറിയിപ്പ്. വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കച്ചവടക്കാരും 14-ാം തീയതി അനിശ്ചിതകാല കടയടപ്പ് സമരം നടത്താനൊരുങ്ങുകയാണ്.
ഉത്സവ സീസണില്‍ പോലും ഇല്ലാത്ത വില വര്‍ദ്ധനവിലേക്കാണ് ബ്രോയിലര്‍ കോഴി ഇറച്ചിയുടെ വില കുതിച്ചുയരുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ പേരില്‍ ചരിത്രത്തില്‍ ഇല്ലാത്ത വിലയാണ് കോഴി ഇറച്ചിക്ക് ഇപ്പോള്‍ ഫാമുകള്‍ ഈടാക്കുന്നത്. ഒരു കിലോ കോഴി ഇറച്ചിക്ക് 250 രൂപയാണ് ഇപ്പോള്‍ വില്‍പ്പന വില, ഇത് ചരിത്രത്തില്‍ ഇല്ലാത്ത വിലയാണ്. ഫാമുകളുടെ ഇത്തരത്തിലുള്ള നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സംഘടന.
Post Your Comments