AlappuzhaNattuvarthaLatest NewsKeralaNews

അയൽവാസിയെ ഉപദ്രവിക്കാൻ ശ്രമം : കാപ്പ പ്രതി അറസ്റ്റിൽ

ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ബീ​ച്ച് വാ​ർ​ഡി​ൽ തൈ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ സേ​വ്യ​റി​ന്‍റെ മ​ക​ൻ മൈ​ക്കി ടോ​മി​ച്ച​നെ​യാ​ണ്​ (31) അ​റ​സ്റ്റ് ചെ​യ്ത​ത്

ആ​ല​പ്പു​ഴ: അ​യ​ൽ​വാ​സി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കാപ്പ പ്രതി പി​ടി​യി​ൽ. ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ബീ​ച്ച് വാ​ർ​ഡി​ൽ തൈ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ സേ​വ്യ​റി​ന്‍റെ മ​ക​ൻ മൈ​ക്കി ടോ​മി​ച്ച​നെ​യാ​ണ്​ (31) അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സൊമാറ്റോയ്ക്ക് 2000 രൂപ നൽകിയത് എട്ടിന്റെ പണി! കാഷ് ഓൺ ഡെലിവറി കുത്തനെ ഉയർന്നു, വൈറൽ മീം ഇങ്ങനെ

കാ​പ്പ നി​യ​മ​പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തേ​ക്ക് നാ​ടു​ക​ട​ത്ത​പ്പെ​ട്ട പ്ര​തി കാ​ലാ​വ​ധി​ക്കു​ശേ​ഷം തി​രി​കെ​യെ​ത്തി അയൽവാസിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. അ​യ​ൽ​വാ​സി​യും ബ​ന്ധു​വു​മാ​യ സ്ത്രീ​യു​ടെ വീ​ടി​ന്‍റെ പ്ര​ധാ​ന വാ​തി​ൽ ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് കു​ത്തി​പ്പൊ​ളി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ അ​രു​ൺ. എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ റെ​ജി രാ​ജ് വി.​ഡി, അ​നു എ​സ്. നാ​യ​ർ, എ​സ്.​സി.​പി.​ഒ വി​പി​ൻ​ദാ​സ്, ബി​നോ​ജ്, സി.​പി.​ഒ അം​ബീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button