ആറ്റിങ്ങൽ: വക്കം സ്വദേശിയായ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച് ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. കിഴുവിലം വില്ലേജിൽ വലിയഏല വൈദ്യന്റെമുക്ക് വയൽതിട്ട വീട്ടിൽ കുമാർ (49), വക്കം വില്ലേജിൽ ഇറങ്ങുകടവ് പുതുവീട്ടിൽതൊടി വീട്ടിൽ തീപ്പൊരി ജയൻ എന്ന ജയൻ (58) എന്നിവരാണ് പിടിയിലായത്. കടയ്ക്കാവൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : സൂര്യാഘാതം ഒഴിവാക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള എളുപ്പവഴികൾ ഇവയാണ്
ഈ മാസം 19-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ഇരുവരും ചേർന്ന് മദ്യലഹരിയിൽ യുവതിയെ വീടുകയറി ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകാനെത്തിയ നാട്ടുകാരുടെ നേർക്ക് വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു.
കടയ്ക്കാവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ എസ്.ഐ ദീപു, ജി.എസ്.ഐ എഡിസൺ, എ.എസ്.ഐ ശ്രീകുമാർ, രാജീവ്, സി.പി.ഒ മാരായ സുജിൽ, അനിൽകുമാർ, ഇന്ദ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments