
ന്യൂഡല്‍ഹി: ദി കേരള സ്റ്റോറി 200 കോടി ക്ലബിലേയ്ക്ക് കടന്നു. കളക്ഷന്‍ 200 കോടിയും കവിഞ്ഞു. ഞായറാഴ്ച്ച 198 കോടി രൂപ ബോക്‌സോഫീസ് കലക്ഷന്‍ ലഭിച്ച സിനിമ തിങ്കളാഴ്ച്ച 200 കോടിയിലും കവിയുകയായിരുന്നു. സെന്‍സിറ്റീവായ വിഷയമായതിനാല്‍ പലരും ദി കേരള സ്റ്റോറിയെ ആദ്യം അകറ്റി നിര്‍ത്തി എങ്കിലും രണ്ടാം വാരം പണം വാരി കൂട്ടുകയായിരുന്നു .
Read Also: ഉണ്ണി മുകുന്ദൻ എന്നെ കാണാൻ ആശുപത്രിയിൽ ഓടിയെത്തി, അതല്ലേ മനുഷ്യത്വം? – സൗഹൃദത്തെ കുറിച്ച് ബാല
വിജയകരമായ മൂന്നാം വാരത്തിലും മിക്ക ഇടത്തും ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തുടരുകയാണ്. ആദ ശര്‍മ്മ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സിനിമയുടെ കഥ, കേരളത്തില്‍ നടന്ന ലൗ ജിഹാദും ഇസ്ലാം മതത്തിലേക്ക് ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റിയതും അവരെ ഭീകര ക്യാമ്പുകളില്‍ എത്തിച്ച് പീഡിപ്പിക്കുന്നതുമാണ്. ചിത്രം ഭീകരവാദത്തിനെതിരേ ഉള്ളതാണ് എങ്കിലും കേരളത്തില്‍ ഈ സിനിമ ഇസ്ലാം മതത്തിനെതിരെ എന്ന രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നു
ഐ എസ് ഭീകരവാദത്തേയാണ് ചിത്രത്തില്‍ ഉടനീളം തുറന്ന് കാട്ടുന്നത്. ആശ്ലേഷിക്കാന്‍ എത്തി സ്‌നേഹം നടിച്ച് ഇസ്‌ളാമിലേക്ക് മതം മാറ്റുകയും പിന്നീട് ബ്രെയിന്‍ വാഷ് ചെയ്യുകയും സിറിയയിലേക്ക് അയക്കുകയും ആണ്. സിറിയയില്‍ ചെന്ന് ഐഎസ് ഭീകര സംഘടനയില്‍ ചേരാന്‍ നിര്‍ബന്ധിതയാവുകയും ചെയ്യുന്നു.ഭീകര ക്യാമ്പില്‍ എത്തുന്നതോടെ വിവാഹം കഴിച്ച ഭര്‍ത്താക്കന്മാര്‍ മരണപ്പെടുകയോ അല്ലെങ്കില്‍ ഐ എസ് ഭീകരന്മാര്‍ക്ക് ഭാര്യയേ കൈമാറി തലാഖ് ചൊല്ലുകയോ ചെയ്യുന്നു. തുടര്‍ന്ന് കേരളത്തില്‍ നിന്നും എത്തിയ യുവതികള്‍ ഐഎസ് ഭീകര ക്യാമ്പില്‍ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം.
Post Your Comments