കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ കഴിയവേ സൗഹൃദം എന്താണെന്ന് താൻ മനസിലാക്കിയതായി നടൻ ബാല. സുഹൃത്തുക്കളാരൊക്കെയാണെന്ന് മനസിലാക്കിയത് ആശുപത്രിയിൽ കിടന്ന സമയത്താണെന്ന് ബാല പറയുന്നു. നടൻ ഉണ്ണി മുകുന്ദൻ താരത്തെ കാണാൻ ആശുപത്രിയിൽ എത്തിയിരുന്നു. ഇതിനെ കുറിച്ചാണ് ബാല പറയുന്നത്. സംഭവം നടക്കുമ്പോൾ ഉണ്ണിക്കും തനിക്കുമിടയിൽ വഴക്കുണ്ടായിരുന്നുവെന്നും, എന്നാൽ അവൻ ആശുപത്രിയിൽ തന്നെ കാണാൻ ഓടിയെത്തിയെന്നും ബാല പറയുന്നു.
‘ലാലേട്ടൻ നിരന്തരം വിളിച്ച് അവസ്ഥ അന്വേഷിക്കുമായിരുന്നു. അമ്മ സംഘടന സഹായിക്കണോയെന്ന് ചോദിച്ചിരുന്നു. പക്ഷെ സഹായം വാങ്ങിയില്ല. പാപ്പുവിനെ കണ്ടതും അവൾ പറഞ്ഞ വാക്കുകളും ഓർമയുണ്ട്. പാപ്പു കാണാൻ വന്ന സമയത്ത് ഇത് എന്റെ അവസാന നിമിഷങ്ങളാണെന്നാണ് ഞാൻ ചിന്തിച്ചിരുന്നത്. ഈ ലോകത്ത് ഞാൻ എന്റെ അച്ഛനെ വളരെയധികം സ്നേഹിക്കുന്നു… അതായത് ഐ ലവ് മൈ ഡാഡി സോ മച്ച് ഇൻ ദിസ് വേൾഡെന്ന് പാപ്പു പറഞ്ഞത് ഇനിയുള്ള കാലം എപ്പോഴും ഓർക്കും. ഒരുപാട് സമയം ചിലവിടാൻ ആയില്ല. എന്റെ ആരോഗ്യസ്ഥിതി ഡൌൺ ആയി കൊണ്ടിരിക്കുകയായിരുന്നു. അത് മോൾ കാണണ്ട എന്ന് വിചാരിച്ചു, എന്റെ ഓർമ്മയിൽ ബാർബി ഡോൾ പിടിച്ച മോൾ ആണ്. ഇപ്പോഴും എന്റെ വീട്ടിൽ അവൾക്കുള്ള കളിപ്പാട്ടങ്ങൾ ആണ്. അവൾ ഇത്ര പെട്ടെന്ന് വളർന്നു എന്ന് വിശ്വസിക്കാൻ വയ്യ’, ബാല പറയുന്നു.
‘ആശുപത്രിയിൽ കഴിയുന്ന സമയത്ത് നിരവധി തെറ്റായ വാർത്തകൾ എന്നെ കുറിച്ച് വന്നിരുന്നു. അതിൽ ചിലത് ഞാൻ കണ്ടിരുന്നു. ഞാൻ ഡ്രഗ്സ് യൂസ് ചെയ്യാറില്ല. പക്ഷെ ആശുപത്രിയിൽ നിന്നും വന്നശേഷം കമന്റൊക്കെ നോക്കിയപ്പോൾ ഇനി ഡ്രഗ്സ് യൂസ് ചെയ്യരുതെന്ന് നിർദേശിച്ചുള്ള മെസേജുകൾ കണ്ടിരുന്നു. അസുഖം വന്നതിന്റെ കാരണം വേറെയാണ്, അത് പറയാൻ പറ്റില്ല. അസുഖത്തെ കുറിച്ച് വിവരിക്കാൻ തുടങ്ങിയാൽ പലരുടേയും പേരുകൾ പറയേണ്ടി വരും. അത് വിവാദങ്ങൾക്ക് കാരണമാകും’, ബാല വെളിപ്പെടുത്തുന്നു.
Post Your Comments