ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശേരി രൂപതയും ‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു. ഇന്ന് താമശേരി രൂപതയ്‌ക്കു കീഴിലുള്ള 120 കെസിവൈഎം യൂണിറ്റുകളിൽ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കും.
വൈകീട്ട് മൂന്ന് മണിയ്‌ക്ക് ശേഷമാണ് പ്രദർശനം. കുട്ടികളെ ബോധവത്കരിക്കുകയെന്നത് മാത്രമാണ് ലക്ഷ്യമെന്ന് കെസിവൈഎം വ്യക്തമാക്കി.
നേരത്തെ കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി അതിരൂപതയെ താമരശേരി അതിരൂപത അഭിനന്ദിച്ചിരുന്നു. അതിനു പിന്നാലെ തലശേരി രൂപതയിലെ കെസിവൈഎം ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും വിമർശനങ്ങൾ ഉയരുന്നതിനു പിന്നാലെ പിന്മാറിയിരുന്നു. എന്നാൽ, ഇന്ന് ചിത്രം പ്രദർശിക്കാൻ തീരുമാനിച്ചിരിക്കുകയാണ് രൂപത.
Post Your Comments