KollamLatest NewsKeralaNattuvarthaNews

മൂ​ന്ന് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം : എട്ടുപേർക്ക്​ പരിക്ക്

ക​ന്യാ​കു​മാ​രി മു​ട്ടം സ്വ​ദേ​ശി ജോ​ൺ സ​ർ​ഫി​യാ​സ് (46), കി​ളി​മാ​നൂ​ർ പു​ളി​മാ​ത്ത് സ​നു​ജ മ​ൻ​സി​ലി​ൽ സ​ജീ​ർ (39), ഭാ​ര്യ ജ​സീ​ന (32), മ​ക​ൻ ഇ​ർ​ഫാ​ൻ (10), കി​ളി​മാ​നൂ​ർ സ്വ​ദേ​ശി സ​ത്യ​ൻ (56), ഭാ​ര്യ ശാ​ന്തി​നി (52), മ​ക​ൾ മാ​ളു (25), ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി വി​ഷു ച​തു​ർ​ഥി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ചാ​ത്ത​ന്നൂ​ർ: മൂ​ന്ന് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ന്യാ​കു​മാ​രി മു​ട്ടം സ്വ​ദേ​ശി ജോ​ൺ സ​ർ​ഫി​യാ​സ് (46), കി​ളി​മാ​നൂ​ർ പു​ളി​മാ​ത്ത് സ​നു​ജ മ​ൻ​സി​ലി​ൽ സ​ജീ​ർ (39), ഭാ​ര്യ ജ​സീ​ന (32), മ​ക​ൻ ഇ​ർ​ഫാ​ൻ (10), കി​ളി​മാ​നൂ​ർ സ്വ​ദേ​ശി സ​ത്യ​ൻ (56), ഭാ​ര്യ ശാ​ന്തി​നി (52), മ​ക​ൾ മാ​ളു (25), ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി വി​ഷു ച​തു​ർ​ഥി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ദേ​ശീ​യ​പാ​ത​യി​ൽ കാ​രം​കോ​ട് കാ​പ്പ​ക്സി​നും കു​രി​ശ്ശി​ൻ​മൂ​ടി​നും ഇ​ട​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്​ അ​പ​ക​ടം. കൊ​ല്ലം ഭാ​ഗ​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​യ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മു​ന്നി​ൽ പോ​യ കാ​റി​ൽ ഇ​ടി​ച്ച ശേ​ഷം എ​തി​രെ വ​രു​ക​യാ​യി​രു​ന്ന കാ​റി​ലും ഇ​ടി​ക്കുകയായിരുന്നു. ഇ​വി​ടെ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലേ​ർ​പ്പെ​ട്ട തൊ​ഴി​ലാ​ളി​യെ​യും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​യ ഒ​രു കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : സമാധാനാന്തരീക്ഷത്തിനുശേഷം വീണ്ടും സംഘർഷ ഭൂമിയായി മണിപ്പൂർ, ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു

കി​ളി​മാ​നൂ​ർ സ്വ​ദേ​ശി സ​ത്യ​നും കു​ടും​ബ​വും കൊ​ല്ലം ഭാ​ഗ​ത്തേ​ക്കും മ​റ്റ് ര​ണ്ട് കാ​റു​ക​ളും തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തെ​ക്കും പോ​കു​ക​യാ​യി​രു​ന്നു. ജോ​ൺ സ​ർ​ഫി​യാ​സ് കാ​റി​ൽ ഒ​റ്റ​ക്കാ​യി​രു​ന്നു. സ​ത്യ​നും കു​ടും​ബ​ത്തി​നു​മൊ​പ്പം ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്കെ​ല്ലാം നി​സാ​ര പ​രി​ക്കാ​ണു​ള്ള​ത്.

പ​രി​ക്കേ​റ്റ​വ​രെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ന്യാ​കു​മാ​രി സ്വ​ദേ​ശി ജോ​ൺ സ​ർ​ഫി​യാ​സി​നെ പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button