ErnakulamLatest NewsKeralaNattuvarthaNews

പൊലീസുകാരന്റെ കാർ സ്കൂട്ടറിലിടിച്ച് അപകടം : യുവാവിന് പരിക്ക്, പൊലീസുകാരൻ വാഹനം നിർത്താതെ പോയെന്ന് പരാതി

വ്യാഴാഴ്ച്ച രാത്രി കൊച്ചി ഹാർബർ പാലത്തിന് സമീപമായിരുന്നു അപകടം നടന്നത്

കൊച്ചി: കൊച്ചിയിൽ വാഹനാപകടത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനം നിർത്താതെ പോയതായി പരാതി. അപകടത്തിന്റെ ആഘാതത്തിൽ ഇരുചക്ര വാഹനത്തിൽ നിന്ന് വീണ് യുവാവിന് പരിക്കേറ്റു. യുവാവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച്ച രാത്രി കൊച്ചി ഹാർബർ പാലത്തിന് സമീപമായിരുന്നു അപകടം നടന്നത്. പരിക്കേറ്റ മട്ടാഞ്ചേരി സ്വദേശി തോപ്പുംപടി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടികൾ പുരോ​ഗമിക്കുകയാണ്.

Read Also : സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം തുടരുന്നു, ഇന്ന് 6 ട്രെയിനുകൾ സർവീസ് നടത്തില്ല

മട്ടാഞ്ചേരി സ്വദേശി വിമൽ സഞ്ചരിച്ചിരുന്ന ഇലക്ട്രിക്ക് സ്കൂട്ടർ എതിരെ വന്ന നീല ബലെനോ വാഹനവുമായി കൂട്ടിയിടിച്ചു. സ്കൂട്ടർ യാത്രക്കാരൻ വീണിട്ടും വാഹനം നിർത്താതെ പോയി എന്നായിരുന്നു പരാതി.

സംഭവം കണ്ട് പിന്നാലെ പോയ രണ്ട് പേർ വാഹനം തടഞ്ഞ് നിർത്തി ചോദിച്ചെങ്കിലും പിഴവ് സ്കൂട്ടർ യാത്രക്കാരന്റെതാണെന്ന് പറഞ്ഞ് കാർ ഓടിച്ചിരുന്ന കടവന്ത്ര എസ്എച്ച്ഒ മനുരാജ് ഒഴിഞ്ഞ് മാറി. അപകടത്തിൽ പരിക്ക് പറ്റിയ വിമൽ പരാതി നൽകി രണ്ട് ദിവസമായിട്ടും തോപ്പുംപടി പൊലീസ് കേസ് എടുത്തിട്ടില്ല. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്നും വാഹനത്തിലെ തകരാർ പരിഹരിക്കുക മാത്രമാണ് പരാതിക്കാരന്റെ ഇപ്പോഴത്തെ ആവശ്യമെന്നുമാണ് തോപ്പുംപടി പൊലീസിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button