മൂന്നാർ: ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ശ്രമിച്ച ടാക്സി ഡ്രൈവറെ മർദിച്ച് കൊക്കയിൽ തള്ളിയ രണ്ടുപേർ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി കാർത്തിക് (27), ചെന്നൈ സ്വദേശി സുരേഷ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നാർ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. രാജമല അഞ്ചാം മൈലിന് സമീപം ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് വാഹനങ്ങൾ കടത്തിവിടുന്നതിന് ശ്രമിച്ച പെരുമ്പാവൂർ സ്വദേശി സനീഷിനെയാണ്(44) മർദിച്ചത്.
Read Also : റേഷൻ കടയിൽ നിന്നും വാങ്ങിയ ഗോതമ്പ് പൊടി പാക്കറ്റ് പൊട്ടിച്ചപ്പോൾ ജീവനുള്ള പുഴുക്കൾ: പ്രതിഷേധവുമായി നാട്ടുകാർ
20 അടി താഴ്ചയുള്ള കൊക്കയിൽ വീണ സനീഷിനെ യാത്രക്കാരാണ് മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചത്. തലക്കും കൈക്കുമാണ് ഇയാൾക്ക് പരിക്കേറ്റത്.
Post Your Comments