Latest NewsKeralaNews

യാത്രക്കാരുമായി ചെന്നൈയിലേക്ക് ഓട്ടം പോയ ടാക്സി ഡ്രൈവർ കാറിനുള്ളില്‍ മരിച്ചനിലയില്‍

ജിപിഎസ് ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്.

ചെന്നൈയിലേക്ക് ഓട്ടം പോയ ടാക്സി ഡ്രൈവർ കാറിനുള്ളില്‍ മരിച്ചനിലയില്‍. കരിക്കകം ഒരുവാതില്‍ക്കോട്ട ടി.സി 91/418(2) പ്ളാമൂട്ടില്‍ വീട്ടില്‍ രാധാകൃഷ്ണനെയാണ്(53) കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെ ചെന്നൈ കോയമ്പോട് വിമാനത്താവളത്തിന് സമീപത്തു നിന്നും മൃതദേഹം തമിഴ്നാട് പൊലീസ് കണ്ടെത്തി.

read also: കേരളത്തിൽ മഴ മുന്നറിയിപ്പ്: ഇന്ന് ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കഴിഞ്ഞ 18നാണ് ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ യു.പി ദമ്പതികളുമായി രാധാകൃഷ്ണൻ സ്വന്തം കാറിൽ ചെന്നൈയിലേക്ക് യാത്ര തിരിച്ചത്.ചെന്നൈയിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയ ശേഷം 24ന് ദമ്പതിളെ കോയമ്പേട് വിമാനത്താവളത്തിലും എത്തിച്ചു. അതുവരെ കുടുംബവുമായി രാധാകൃഷ്ണൻ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എല്ലാ വർഷവും ഇവർ രാധാകൃഷ്ണന്റെ ടാക്സിയില്‍ യാത്ര ചെയ്യാറുണ്ടെന്നു ബന്ധുക്കള്‍ പറയുന്നു. ദമ്പതികളെ വിമാനത്താവളത്തില്‍ വിട്ടശേഷം പുലർച്ചെ മടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. പിന്നീട് വിവരമൊന്നും അറിയാഞ്ഞതിനെത്തുടർന്ന് കുടുംബം പേട്ട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ജിപിഎസ് ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്.   പരിശേധനയില്‍ കാറില്‍ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. കാറില്‍ നിന്ന് ഭക്ഷണപൊതികളും കണ്ടെത്തി. തമിഴ്നാട് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button