ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

‘ഓച്ചിറ ക്ഷേത്രത്തിൽ വെച്ച് പ്രായമായ സ്ത്രീയിൽ നിന്നും ദുരനുഭവം’: പറഞ്ഞ് ഷോബി തിലകൻ

കൊച്ചി:  മലയാളികളുടെ പ്രിയതാരമാണ് ഷോബി തിലകൻ. അതുല്യ നടൻ തിലകന്റെ മകനായ ഷോബി, ഒരു ഡബ്ബിങ് ആർട്ടിസ്റ്റാണ്. അഭിനയ മേഖലയിലും ഇദ്ദേഹം വളരെ സജീവമാണ്. സീരിയൽ മേഖലയിലാണ് ഷോബി കൂടുതൽ സജീവമായി പ്രവർത്തിക്കുന്നത്. പരസ്പരം എന്ന പരമ്പരയിൽ ഇദ്ദേഹം വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇത് കാരണം തനിക്ക് ഉണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് താരം സംസാരിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ഓച്ചിറ ക്ഷേത്രത്തിൽ ഭജന ഇരിക്കാൻ പോയതായിരുന്നു ഷോബി. മൂന്ന് തവണ തൊഴുത ശേഷം ഭജനയുടെ മുറിയിൽ പ്രാർത്ഥനയോടെ ഇരിക്കുകയാണ്. ചുറ്റും നിറയെ ആളുകൾ ഉണ്ടായിരുന്നു. പെട്ടെന്ന് പ്രായമായ സ്ത്രീ അവിടെ വെച്ച് ഇദ്ദേഹത്തെ ശപിക്കുവാൻ തുടങ്ങി.

ഉയരങ്ങൾ കീഴടക്കാൻ ആകാശ എയർ, കൊൽക്കത്തയിൽ നിന്നും പ്രതിദിന സർവീസുകൾ ആരംഭിച്ചു
‘എന്തിനാടാ നീ തൊഴുന്നത്? ഇങ്ങനെ തൊഴുതാലും നിനക്ക് മോക്ഷം കിട്ടും എന്നു കരുതുന്നുണ്ടോ? ഇതായിരുന്നു അവരുടെ വാക്കുകൾ. പരസ്പരം പരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന നായികാ കഥാപാത്രത്തെ ഞാൻ ടോർച്ചർ ചെയ്യുന്നുണ്ട്. ഇത് കാരണമാണ് പ്രായമായ സ്ത്രീ ക്ഷുഭിതയായത്. അവർ എന്നെ തല്ലുമെന്നു പോലും കരുതി,’ ഷോബി തിലകൻ പറഞ്ഞു.

‘ഇത് കണ്ടു മുഴുവൻ ആളുകളും ചിരിച്ചു. ഇവരെ പിടിച്ചു ആരെങ്കിലും ഒക്കെ മാറ്റുമെന്ന് കരുതിയെങ്കിലും ആരും ഒന്നും പറഞ്ഞില്ല. അവസാനം, ദയവു ചെയ്തു തന്നെ ഉപദ്രവിക്കരുത് എന്നു പറഞ്ഞ് ഞാൻ ഒറ്റ ഓട്ടം ഓടി. എന്നിട്ടും ആ അമ്മച്ചി എന്റെ പിന്നാലെ വന്ന ശാപവാക്കുകൾ ചൊരിഞ്ഞു,’ ഷോബി തിലകൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button