
തൊടുപുഴ: ഭാര്യ ‘എടാ, പോടാ’ എന്നുവിളിച്ച് അവഹേളിക്കുന്നുവെന്നാരോപിച്ച് പുഴയില്‍ ചാടി ജീവനൊടുക്കാനൊരുങ്ങി ഭർത്താവ്. പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികള്‍ തമ്മിലാണ് കലഹം നടന്നത്. തൊടുപുഴയാറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പൊലീസെത്തിയാണ് പിന്തിരിപ്പിച്ചത്.
തൊടുപുഴ നഗരത്തില്‍ ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം. താന്‍ അമിതമായി വേദന സംഹാരി ഗുളിക കഴിച്ചിട്ടുണ്ടെന്നു യുവാവ് വെളിപ്പെടുത്തിയതോടെ പൊലീസിന്റെ നേതൃത്വത്തില്‍ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു.
Read Also : റെയില്‍ പാളത്തില്‍ നഴ്സിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: പ്രണയ പകയെന്ന് പൊലീസ്, ഒരാള്‍ ഒളിവില്‍
ഇവർ വിവാഹം കഴിച്ചിട്ട് മൂന്നു മാസം മാത്രം ആയതേയുള്ളു. വയനാട് സ്വദേശിയായ ആഷികും (28) വണ്ണപ്പുറം സ്വദേശിനിയായ മഞ്ജുഷയും (26) തമ്മിലാണ് കലഹം ഉണ്ടായത്.
പലപ്പോഴും വഴക്കിടാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്നലെയും കലഹിച്ചതിനു ശേഷമാണ് ഇരുവരും തൊടുപുഴയിലെത്തിയത്. ഇതിനിടെയാണ് യുവാവ് തൊടുപുഴ പാലത്തില്‍ നിന്നു പുഴയില്‍ ചാടാന്‍ ശ്രമിച്ചത്.
Post Your Comments