MalappuramNattuvarthaKeralaNewsCrime

സ്വർണം ക്യാപ്സൂളാക്കി വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം: കരിപ്പൂരിലെത്തിയ യുവാവ് പൊലീസ് പിടിയിൽ

മലപ്പുറം: ദോഹയില്‍നിന്നു കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി സ്വദേശി നിഷാദാണ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 570 ഗ്രാം സ്വർണം പിടികൂടി. സ്വർണം മിശ്രിത രൂപത്തില്‍ പാക്ക് ചെയ്ത് രണ്ടു ക്യാപ്സൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ശനിയാഴ്ച രാത്രി ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് നിഷാദ് കരിപ്പൂരിലെത്തിയത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്നു. കസ്റ്റംസ് പരിശോധനയ്ക്കു ശേഷം നിഷാദ് പുറത്തിറങ്ങിയതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും സ്വർണം എവിടെയാണെന്ന് പറയാൻ യുവാവ് തയ്യാറായില്ല.

മനസിലേൽപ്പിച്ച ആഘാതം ഇപ്പോഴും വിട്ടുമാറുന്നില്ല: ലിനിയ്ക്ക് അനുസ്മരണ കുറിപ്പുമായി കെ കെ ശൈലജ

തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച് നടത്തിയ വൈദ്യപരിശോധനയിലാണ് നിഷാദിന്റെ വയറ്റിൽ രണ്ട് ക്യാപ്സൂളുകൾ കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button