PalakkadKeralaNattuvarthaLatest NewsNews

അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം 11 കെ.​വി വൈ​ദ്യു​ത ലൈ​ൻ പൊ​ട്ടി​വീ​ണു : പ്രദേശവാസികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാ​വ​ടി ​അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​​ടെ​യാ​ണ് സം​ഭ​വം

കൊ​ല്ല​ങ്കോ​ട്: 11 കെ.​വി വൈ​ദ്യു​ത ലൈ​ൻ പൊ​ട്ടി​വീ​ണ് അപകടം. നെ​ടു​മ​ണി സ​ബ്സ്റ്റേ​ഷ​നി​ൽ​ നി​ന്ന് പാ​വ​ടി, താ​ടി​പ്പ​റ​മ്പ്, അംമീ​നി​ക്കോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന ലൈ​നാ​ണ് പൊ​ട്ടി പാ​ട​ത്ത് വീ​ണ​ത്. സം​ഭ​വ സ​മ​യ​ത്ത് അ​തു​വ​ഴി ക​ട​ന്നു​പോ​യി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

Read Also : ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് പരിക്ക് : ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

പാ​വ​ടി ​അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​​ടെ​യാ​ണ് സം​ഭ​വം. ത​ക​ർ​ന്ന വൈ​ദ്യു​ത ലൈ​നി​ൽ​നി​ന്ന് ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി തീ​പ്പൊ​രി ഉ​ണ്ടാ​കു​ന്ന​ത് നാ​ട്ടു​കാ​ർ കെ.​എ​സ്.​ഇ.​ബി​യി​ൽ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി പ​രി​ശോ​ധി​ച്ച​ത​ല്ലാ​തെ മ​റ്റു ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണ് ലൈ​ൻ പൊ​ട്ടി​വീ​ഴാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആരോപിച്ചു.

അതേസമയം, ശ​നി​യാ​ഴ്ച രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി​യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ക​ർ​ന്ന ലൈ​നു​ക​ൾ മാ​റ്റി​സ്ഥാ​പി​ച്ചു. പ​രാ​തി ല​ഭി​ച്ചാ​ൽ ന​ട​പ​ടി എ​ടു​ക്കാ​റു​ണ്ടെ​ന്നും പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

shortlink

Post Your Comments


Back to top button