Latest NewsKeralaNews

മലയാളികൾക്ക് മേൽ ഇടിത്തീ വീണിട്ട് ഇന്ന് 7 വർഷം തികയുന്നു! – കുറിപ്പുമായി സന്ദീപ് വാചസ്പതി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ ഏറിയിട്ട് രണ്ട് വർഷം തികയുന്നു. ഏഴ് വർഷമായി കേരളത്തെ ഭരിക്കുന്നത് പിണറായി വിജയൻ സർക്കാർ ആണ്. ഇടതുപക്ഷ ഭരണത്തെ വിമർശിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. മലയാളികൾക്ക് മേൽ ഇടിത്തീ വീണിട്ട് ഇന്ന് 7 വർഷം തികയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേരളത്തിൻ്റെ ഭാവി ഭദ്രമാക്കാൻ പിണറായി വിജയൻ സർക്കാർ നടപ്പാക്കിയ ഏതെങ്കിലും ഒരു പദ്ധതി ചൂണ്ടി കാട്ടാൻ കടുത്ത സിപിഎമ്മുകാർക്ക് പോലും സാധ്യമല്ലെന്ന് വിമർശിച്ച സന്ദീപ്, ഈ ഭരണം കൊണ്ട് പിണറായി വിജയനും കുടുംബത്തിനും അല്ലാതെ ആർക്കെങ്കിലും ഗുണം കിട്ടിയിട്ടുണ്ടോ എന്നും ചോദിക്കുന്നു.

കേരളത്തെ ഇത്രയേറെ തകർത്ത ഒരു ഭരണം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നും സന്ദീപ് വാചസ്പതി ആരോപിക്കുന്നു. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സന്ദീപ് വാചസ്പതിയുടെ വിമർശനം. അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം, ആഹാരം, വൈദുതി, യാത്രാ സൗകര്യം, താമസം എല്ലാത്തിനും വൻ വിലക്കയറ്റമാണെന്നും, വർഗീയത കൊടി കുത്തി വാഴുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘രാജ്യത്ത് ഏറ്റവും കൂടുതൽ ആൾക്കൂട്ട കൊലപാതകം നടക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. സ്ത്രീ സുരക്ഷ എന്നത് വിദൂര സ്വപ്നം മാത്രമായി. ഇത്രയേറെ കഴിവ് കെട്ട ഒരു നേതാവ് ഇതിന് മുൻപ് കേരളം ഭരിച്ചിട്ടുണ്ടാവില്ല. ജനം ദാരിദ്ര്യത്തിൽ മുങ്ങി താഴുമ്പോൾ സർക്കാർ ധൂർത്തിൽ നീന്തി തുടിക്കുകയാണ്. കോടികൾ മുടക്കിയുള്ള പരസ്യത്തിൻ്റെ തിളക്കം മാത്രമാണ് സർക്കാരിന് ഉള്ളത്. മനുഷ്യ ജീവിതത്തിന് ഒഴികെ എല്ലാത്തിനും പിണറായി ഭരണത്തിൽ തീ വിലയാണ്. ഈ രോഷാഗ്നിയിൽ നിന്ന് രക്ഷപ്പെടാൻ ഇടത് മുന്നണിക്ക് സാധ്യമല്ല’, സന്ദീപ് വാചസ്പതി കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button