ന്യൂഡല്‍ഹി: അത്യാധുനിക സൗകര്യത്തൊടെ നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം സെന്‍ട്രല്‍ വിസ്ത മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടത്. വര്‍ഷകാല സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലാകും നടക്കുക. വീര്‍ സവര്‍ക്കര്‍ ജയന്തി എന്ന പ്രത്യേകതയും മെയ് 28 നുണ്ട്. 65,000 ചതുരശ്ര മീറ്ററില്‍ 970 കോടി രൂപ ചെലവഴിച്ചാണ് മന്ദിരത്തിന്റെ പണിപൂര്‍ത്തീകരിച്ചത്. പുതിയ പാര്‍ലമന്റ് മന്ദിരത്തില്‍ ലോക്‌സഭയുടെയും രാജ്യസഭയുടെയും പ്രവര്‍ത്തനത്തിനായി രണ്ട് വലിയ ഹാളുകള്‍ ഉണ്ട്. കൂടാതെ ഗ്രന്ഥശാല, നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ക്കുളള ഓഫീസുകളും യോഗങ്ങള്‍ക്കുള്ള മുറികളും സജീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ അത്യാധുനിക ഭരണഘടനാ ഹാളുമുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്സഭയിലെയും രാജ്യസഭയിലെയും മാര്‍ഷലുകള്‍ക്ക് പുതിയ ഡ്രസ് കോഡ് ഉണ്ടായിരിക്കും.
Read Also: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം: ഈ മാസം 21ന് കൂടുതൽ ട്രെയിനുകൾ മുടങ്ങും
ഒന്നാം മോദി സര്‍ക്കാര്‍ 2014 മേയ് 26 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നരേന്ദ്രമോദി അധികാരത്തില്‍ എത്തിയിട്ട് ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ടതിന്റെ ആഘോഷങ്ങള്‍ വിപുലമാക്കാന്‍ ബിജെപി പ്രവര്‍ത്തകരും ഒരുങ്ങിക്കഴിഞ്ഞു. മെയ് 30 മുതല്‍ ജൂണ്‍ 30 വരെയാണ് വിവിധ ആഘോഷ പരിപാടികള്‍ നടത്തുന്നത്.
Post Your Comments