ഉപയോക്താക്കളെ ഞെട്ടിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ. ഇത്തവണ ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന ഫോൺ വിളിക്കാനുള്ള ഫീച്ചറാണ് ട്വിറ്ററിൽ ഉൾക്കൊള്ളിക്കുന്നത്. ഇത് സംബന്ധിച്ച സൂചനകൾ മസ്ക് നൽകിയിട്ടുണ്ട്. പുതിയ ഫീച്ചർ എത്തുന്നതോടെ, വീഡിയോ കോളിംഗും, പേഴ്സണൽ മെസേജിംഗും അടക്കമുള്ള ട്വിറ്ററിന്റെ ഭാഗമാകും.
വിവിധ ഫീച്ചറുകൾ കോർത്തിണക്കിയ ട്വിറ്റർ 2.0 ആണ് പണിപ്പുരയിൽ ഒരുങ്ങുന്നത്. ഡയറക്ട് മെസേജ്, പേയ്മെന്റ് ഓപ്ഷൻ തുടങ്ങിയ ഫീച്ചറുകൾ ഉടൻ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ വർഷം മസ്ക് പ്രഖ്യാപിച്ചിരുന്നു. ഫോൺ നമ്പർ ഇല്ലാതെ തന്നെ ലോകത്തിന്റെ ഏത് കോണിലുള്ള ആളുകളുമായും സംസാരിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. അതേസമയം, ട്വിറ്റർ കോൾ ഫീച്ചർ എൻക്രിപ്റ്റഡ് ആണോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. പ്രധാന എതിരാളിയായ മെറ്റയെ മറികടക്കുന്നതിന്റെ ഭാഗമായാണ് ട്വിറ്ററിൽ പുതിയ ഫീച്ചറുകൾ ഉൾക്കൊള്ളിക്കുന്നത്.
Post Your Comments