പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യു വ്യത്യസ്ഥ ഫീച്ചറിലും ഡിസൈനിലും ഉള്ള ഹാൻഡ്സെറ്റുകൾ വിപണിയിൽ പുറത്തിറക്കാറുണ്ട്. ഇത്തരത്തിൽ ഐക്യൂ പുറത്തിറക്കിയ ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിലെ സ്മാർട്ട്ഫോണാണ് ഐക്യു 10 പ്രോ . കിടിലൻ ഫീച്ചറുകളിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
2K LTPO ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകളിൽ നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ഏറ്റവും പുതിയ പ്രോസസറായ സ്നാപ്ഡ്രാഗൺ 8+ ജെൻ 1-ലാണ് പ്രവർത്തനം. ഈ സ്മാർട്ട്ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് 50 മെഗാപിക്സൽ ക്യാമറകൾ. 4,700 എംഎഎച്ച് ബാറ്ററി ലൈഫാണ് കാഴ്ചവയ്ക്കുന്നത്. ബജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഹാൻഡ്സെറ്റ് എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്.
Also Read: ജനദ്രോഹത്തിന്റെ ഏഴുവർഷങ്ങൾ: പ്രതിഷേധം ശക്തമാക്കുമെന്ന് കെ സുരേന്ദ്രൻ
Post Your Comments