ഇന്ത്യൻ വിപണിയിൽ നിരവധി ആരാധകർ ഉള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് മോട്ടോറോള. മോട്ടോ എന്ന ചുരുക്കപ്പേരിൽ സ്മാർട്ട്ഫോൺ പ്രേമികളുടെ മനം കീഴടക്കിയ ഈ കമ്പനി വ്യത്യസ്ഥമായ നിരവധി ഹാൻഡ്സെറ്റുകൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ബഡ്ജറ്റ് റേഞ്ച് മുതൽ പ്രീമിയം റേഞ്ച് വരെയുള്ള മോട്ടോറോള ഹാൻഡ്സെറ്റുകൾ ലഭ്യമാണ്. അത്തരത്തിൽ കമ്പനി പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് മോട്ടോറോള എഡ്ജ് 20 ഫ്യൂഷൻ. സ്മാർട്ട്ഫോണുകളുടെ പ്രധാന സവിശേഷത എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2400 പിക്സൽ റെസല്യൂഷനും, 90 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ഒക്ടകോർ മീഡിയടെക് ഡെമൻസിറ്റി 800 യു 5ജി SoC പ്രോസസറിലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം. 108 മെഗാപിക്സൽ പ്രൈമറി സെൻസറും, 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും, 2 മെഗാപിക്സൽ ഡെപ്ത് സെൻസറും അടങ്ങിയ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. മോട്ടോറോള എഡ്ജ് 20 ഫ്യൂഷൻ സ്മാർട്ട്ഫോണുകളുടെ വില 24,999 രൂപയാണ്.
Also Read: പൊതുഇടങ്ങളില്‍ മാംസ വില്‍പനയ്ക്കും ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍
Post Your Comments