PalakkadNattuvarthaLatest NewsKeralaNews

വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് കാ​ൽ ത​ല്ലി​യൊ​ടി​ച്ചു : പ്ര​തി​ക​ൾ​ക്ക് അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

പാ​ല​ക്കാ​ട് വ​ട​ക്ക​ഞ്ചേ​രി പാ​റ​കു​ണ്ട് കാ​ര​യ​ങ്കോ​ട് പാ​ർ​വ​തി​യെ (54) ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് പ്ര​തി​ക​ളാ​യ പാ​റ​കു​ണ്ടി​ലെ സ​മീ​പ​വാ​സി​ക​ളാ​യ ഹ​ക്കീം (35 ), ജാ​ഫ​ർ (37) എ​ന്നി​വ​രെ മ​ണ്ണാ​ർ​ക്കാ​ട് ജി​ല്ല സ്പെ​ഷ​ൽ കോ​ട​തി ശി​ക്ഷി​ച്ച​ത്

മ​ണ്ണാ​ർ​ക്കാ​ട്: വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് കാ​ൽ ത​ല്ലി​യൊ​ടി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വും 5.20 ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. പാ​ല​ക്കാ​ട് വ​ട​ക്ക​ഞ്ചേ​രി പാ​റ​കു​ണ്ട് കാ​ര​യ​ങ്കോ​ട് പാ​ർ​വ​തി​യെ (54) ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് പ്ര​തി​ക​ളാ​യ പാ​റ​കു​ണ്ടി​ലെ സ​മീ​പ​വാ​സി​ക​ളാ​യ ഹ​ക്കീം (35 ), ജാ​ഫ​ർ (37) എ​ന്നി​വ​രെ മ​ണ്ണാ​ർ​ക്കാ​ട് ജി​ല്ല സ്പെ​ഷ​ൽ കോ​ട​തി ശി​ക്ഷി​ച്ച​ത്.

2018 മേ​യ് 12നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബൈ​ക്ക് ത​ട്ടി​യ​തു​മാ​യ ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് പാ​ർ​വ​തി​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പാ​ർ​വ​തി​യു​ടെ മ​ക്ക​ളാ​യ ര​ഞ്ജി​ത്ത്, സ​ഞ്ജ​യ് എ​ന്നി​വ​രെ പ്ര​തി​ക​ളാ​യ ഹ​ക്കീ​മും ജാ​ഫ​റും അ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​ൻ ചെ​ന്ന ഇ​വ​രെ ഇ​രു​മ്പു​വ​ടി കൊ​ണ്ട് ത​ല്ലി വ​ല​തു​കാ​ൽ ഒ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു: ഫലമറിയാന്‍ ഈ വെബ്‌സൈറ്റുകള്‍

324 വ​കു​പ്പ് പ്ര​കാ​രം പ്ര​തി​ക​ൾ ഒ​രു വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും അ​ട​ക്ക​ണം. 326 വ​കു​പ്പ് പ്ര​കാ​രം അ​ഞ്ച് വ​ർ​ഷം ക​ഠി​ന​ത​ട​വും അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യും അ​ട​ക്ക​ണം. ത​ട​വ് ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. പി​ഴ​ത്തു​ക​യി​ൽ​ നി​ന്ന് അ​ഞ്ച് ല​ക്ഷം രൂ​പ പാ​ർ​വ​തി​ക്ക് ന​ൽ​കാ​നും ജി​ല്ല സ്പെ​ഷ​ൽ ജ​ഡ്ജി കെ.​എം. ര​തീ​ഷ് കു​മാ​ർ വി​ധി​ച്ചു.

നി​ല​വി​ൽ മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ.​എ​സ്.​പി​യാ​യ വി.​എ. കൃ​ഷ്ണ​ദാ​സാ​യി​രു​ന്നു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ. ​പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​പി. ജ​യ​ൻ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button