Latest NewsNewsBusiness

വ്യാജ ഇൻവോയ്സുകൾക്ക് പൂട്ടിടും, നിരീക്ഷണം ശക്തമാക്കാനൊരുങ്ങി ജിഎസ്ടി വകുപ്പ്

ബാങ്ക് ഇടപാടുകൾ പരിശോധിച്ച ശേഷം പണത്തിന്റെ സ്രോതസ് കണ്ടെത്തി തട്ടിപ്പുകാരെ പിടികൂടാനാണ് ജിഎസ്ടി അധികൃതർ ലക്ഷ്യമിടുന്നത്

രാജ്യത്ത് വ്യാജ ഇൻവോയ്സുകൾ വഴി നടക്കുന്ന തട്ടിപ്പുകൾക്ക് പൂട്ടിടാനൊരുങ്ങി ജിഎസ്ടി വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ബിസിനസ് സംരംഭകർ വ്യാജ ഇൻവോയ്സുകളിലൂടെ അനർഹമായി ഇൻപുട്ട് ക്രെഡിറ്റ് ടാക്സ് നേടുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവ തടയാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി സംരംഭകരുടെ ബാങ്ക് ഇടപാടുകൾ നിരീക്ഷിക്കാനാണ് ജിഎസ്ടി അധികൃതർ പദ്ധതിയിടുന്നത്. ഇത്തരത്തിൽ വ്യാജ ഇൻവോയ്സിലൂടെ തട്ടിയെടുക്കുന്ന ആനുകൂല്യങ്ങൾ ഹവാല ഇടപാടുകൾക്കും മറ്റും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ബാങ്ക് ഇടപാടുകൾ പരിശോധിച്ച ശേഷം പണത്തിന്റെ സ്രോതസ് കണ്ടെത്തി തട്ടിപ്പുകാരെ പിടികൂടാനാണ് ജിഎസ്ടി അധികൃതർ ലക്ഷ്യമിടുന്നത്. സാധാരണയായി ജിഎസ്ടി രജിസ്ട്രേഷന്റെ സമയത്ത് സംരംഭകൻ ഒരു ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് സമർപ്പിക്കുക. എന്നാൽ, ബിസിനസ് ഇടപാടുകൾ മറ്റ് ബാങ്ക് അക്കൗണ്ടുകൾ വഴിയും നടത്താൻ കഴിയും. ഇത് പണത്തിന്റെ സ്രോതസ് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംരംഭകരുടെ മുഴുവൻ ബാങ്ക് ഇടപാടുകളും നിരീക്ഷിക്കാൻ അധികൃതർ പദ്ധതിയിടുന്നത്. നിലവിൽ, ഉയർന്ന മൂല്യമുള്ള ബാങ്കിടപാടുകളുടെ വിവരങ്ങൾ ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ഇതിന് സമാനമായ നടപടികളാണ് ജിഎസ്ടി അധികൃതരും നടപ്പാക്കുക.

Also Read: ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button