KozhikodeKeralaNattuvarthaLatest NewsNews

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു

ഒഞ്ചിയം നെല്ലാച്ചേരി ചാരി താഴക്കുനി സുബിൻ ബാബു (30) ആണ് മരിച്ചത്

കോഴിക്കോട്: കോഴിക്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒഞ്ചിയം നെല്ലാച്ചേരി ചാരി താഴക്കുനി സുബിൻ ബാബു (30) ആണ് മരിച്ചത്.

Read Also : അസ്മിയയുടെ മരണം, മദ്രസയിലെ അധ്യാപകരെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ച് പെണ്‍കുട്ടിയുടെ ഉമ്മ

വടകര കണ്ണൂക്കര ദേശീയപാതയിൽ മടപ്പളളിക്കും കേളുബസാറിനുമിടയിൽ മാച്ചിനാരിയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം നടന്നത്. ബൈക്കിൽ മടപ്പള്ളി കോളേജ് ഗ്രൗണ്ടിൽ വ്യായാമത്തിനു പോകുമ്പോഴാണ് സുബിൻ അപകടത്തിൽപെട്ടത്. തമിഴ്നാട് രജിസ്ട്രേഷൻ ലോറി ഇടിച്ചാണ് മരണം സംഭവിച്ചത്.

Read Also : കുടുംബശ്രീ പരിപാടിയിൽ സീരിയൽ നടിമാരെ അടച്ചാക്ഷേപിച്ച സഖാവിന് അവിടെ വെച്ച് തന്നെ കണക്കിന് കൊടുത്ത് നടി; വീഡിയോ വൈറൽ

ബാബുവിന്റെയും ലളിതയുടെയും മകനാണ്. സഹോദരി: സുമി. സംസ്കാരം വ്യാഴാഴ്ച രാത്രി പത്തിന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button