Latest NewsNewsIndia

റിസർവ്വ് ബാങ്കിൽ നിന്നും കറൻസി നോട്ടുകളുമായി എത്തിയ ട്രക്ക് കേടായി: ട്രക്കിലുണ്ടായിരുന്നത് 535 കോടിയുടെ നോട്ടുകൾ

ചെന്നൈ: റിസർവ്വ് ബാങ്കിൽ നിന്നും കറൻസി നോട്ടുകളുമായി എത്തിയ ട്രക്ക് കേടായി.535 കോടിയുടെ നോട്ടുകളാണ് ട്രക്കിലുണ്ടായിരുന്നത്. റിസർവ് ബാങ്കിൽ നിന്ന് 1,070 കോടി രൂപയുടെ കറൻസി നോട്ടുകളുമായി എത്തിയ ട്രക്കുകളിലൊന്നാണ് കേടായത്. പോലീസിനെ മണിക്കൂറുകളോളം ഇത് മുൾമുനയിൽ നിർത്തി. ചെന്നൈ താംബരത്തുവച്ചാണ് സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായത്. അകമ്പടി പോലീസുകാർ ഉടൻതന്നെ വാഹനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു.

Read Also: ‘ജനങ്ങളെ ഇത്രയധികം വെറുപ്പിക്കാന്‍ കേരളത്തില്‍ എന്നല്ല ഇന്ത്യയിൽ പോലും മറ്റൊരു ഭരണാധികാരിക്കും സാധിച്ചിട്ടില്ല’

ഇവർ വിവരമറിയിച്ചതിനെതുടർന്ന് സമീപ പോലീസ് സ്റ്റേഷനുകളിൽ നിന്നുൾപ്പടെ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ എത്തി. ദേശീയ പാതവഴിയുള്ള ഗതാഗതവും നിർത്തിവെച്ചു. ട്രക്ക് നന്നാക്കാൻ മെക്കാനിക്കുകളെ എത്തിച്ചെങ്കിലും അവർക്ക് തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല. മറ്റൊരു ട്രക്ക് എത്തിച്ചശേഷം കേടായ ട്രക്കിലുള്ള നോട്ടുകൾ അടങ്ങിയ കണ്ടെയ്‌നറുകൾ അതിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ.

Read Also: ‘അഭിവാദ്യങ്ങൾ പ്രിയ സഖാവേ’; പരാതിയുണ്ടെന്ന് നന്ദിത, അവസാനം വരെ കൂടെ നിന്ന കണ്ടക്ടർ പ്രദീപിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button