ഒഡീഷയ്ക്ക് അനുവദിച്ച ആദ്യ വന്ദേ ഭാരത് എക്സ്പ്രസായ പുരി- ഹൗറ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. വീഡിയോ കോൺഫറൻസ് മുഖേനയാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്. പശ്ചിമ ബംഗാളിലെ വാണിജ്യ നഗരമായ ഹൗറയെയും, ഒഡീഷയിലെ ക്ഷേത്ര നഗരമായ പുരിയെയും ബന്ധിപ്പിച്ചാണ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുക.
പുരിക്കും ഹൗറക്കും ഇടയിലുള്ള 500 കിലോമീറ്റർ ദൂരം വെറും 6.30 മണിക്കൂർ കൊണ്ടാണ് വന്ദേ ഭാരത് എക്സ്പ്രസ് പിന്നിടുക. പശ്ചിമ ബംഗാളിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. ജൂൺ 20നാണ് പുരിയിലെ ജഗന്നാഥ് രഥയാത്ര ആരംഭിക്കുക. ഈ വേളയിൽ ക്ഷേത്ര നഗരത്തെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്നതിനാൽ, തീർത്ഥാടകർ അടക്കമുള്ളവർക്ക് ഏറെ പ്രയോജനപ്പെടും.
Also Read: ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് വീണ്ടും നിക്ഷേപമൊഴുകുന്നു, പ്രതീക്ഷയോടെ വിപണി
മെയ് 20 മുതലാണ് പുരി- ഹൗറ വന്ദേ ഭാരത് എക്സ്പ്രസിന്റെ സാധാരണ സർവീസുകൾ ആരംഭിക്കുക. ആഴ്ചയിൽ വ്യാഴാഴ്ച ഒഴികെ ബാക്കി ആറ് ദിവസങ്ങളിലും ട്രെയിൻ സർവീസ് നടത്തും. രാവിലെ 6.10 ന് ഹൗറയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30- നാണ് പുരിയിൽ എത്തിച്ചേരുക. തിരിച്ച് ഉച്ചയ്ക്ക് 1.50 ന് പുരിയിൽ നിന്ന് പുറപ്പെട്ട് രാത്രി 8:30ന് ഹൗറയിലെത്തും. 14 ചെയർകാറുകളും, 2 എക്സിക്യൂട്ടീവ് കോച്ചുകളുമടക്കം ആകെ 16 കോച്ചുകളാണ് തീവണ്ടിയിൽ ഉണ്ടാവുക.
Post Your Comments