PathanamthittaLatest NewsKeralaNattuvarthaNews

പ്രസവിച്ച് മണിക്കൂറുകൾ മാത്രം: ആളൊഴിഞ്ഞ പറമ്പിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കവിയൂർ ആഞ്ഞിലിത്താനത്ത് ആണ് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്

അടൂർ: പത്തനംതിട്ടയിൽ നവജാത ശിശുവിനെ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കവിയൂർ ആഞ്ഞിലിത്താനത്ത് ആണ് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Read Also : പശ്ചിമ ബംഗാളിലെ രണ്ടാമത്തെ വന്ദേ ഭാരത് ഇന്ന് മുതൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും

കപ്പ കൃഷി ചെയ്യുന്ന പറമ്പിലാണ് കുട്ടിയെ കണ്ടെത്തിയത്. കരച്ചിൽ കേട്ട അയൽവാസികൾ ആണ് ആദ്യം കുഞ്ഞിനെ കണ്ടത്. വിവരമറിഞ്ഞ് പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പ്രസവിച്ചു മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

Read Also : ‘ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം’: നാടൻ ഉൽപ്പന്നങ്ങൾക്കായുള്ള പ്രത്യേക സ്റ്റാളുകൾ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു

കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button