
റിയാദ്: സൗദിയില്‍ ആരാം കോ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. വളഞ്ഞവട്ടം സ്വദേശി കടപ്ര വളഞ്ഞവട്ടം സ്വദേശി സാബു വര്‍ഗീസ് ആണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്. പന്തളത്ത് ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഓടിച്ചിട്ടാണ് പുളിക്കീഴ് പൊലീസ് പിടികൂടിയത്.
Read Also: കോളേജിൽ സംഘർഷം : വിദ്യാര്‍ഥിക്ക് കുത്തേറ്റു
സൗദി അറേബ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് 1.75 ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി കടപ്ര സ്വദേശി അലക്സ് സി സാമുവല്‍ നല്കിയ പരാതയിലാണ് സാബു വര്‍ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശ ജോലിക്കായി പണം നല്കിയവര് ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഡല്‍ഹിയിലാണ് എന്ന മറുപടിയാണ് സാബു വര്‍ഗീസ് നല്‍കിയിരുന്നത് എന്ന് പരാതിക്കാരന് ആരോപിച്ചു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി സാബുവിനെ പിടികൂടാനായത്. പഞ്ചായത്ത് ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പന്തളത്ത് പ്രതി ഉണ്ടെന്ന് പോലീസ് കണ്ടെത്തിയത് .ഒളിവില്‍ കഴിഞ്ഞ സ്ഥലത്ത് പോലീസ് എത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടാനും ശ്രമിച്ചു. തുടര്‍ന്ന് പ്രതിയെ ഓടിച്ചിട്ട് പിടികൂടിയുകയായിരുന്നു.
Post Your Comments