കൊച്ചി: ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ഡോക്ടർ ജീവനൊടുക്കി. ഡൽഹി എയിംസിലെ ഡോക്ടർ ലക്ഷ്മിയാണ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഇടുക്കി സ്വദേശിയായ ഡോക്ടർ എറണാകുളം അമൃത ആശുപത്രി കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് ചാടിയാണ് മരിച്ചത്.
കൈയിൽ ശസ്ത്രക്രിയക്കായി കഴിഞ്ഞ ആഴ്ചയാണ് ഡോക്ടറെ അമൃതയിൽ പ്രവേശിപ്പിച്ചത്. രണ്ടുദിവസത്തിനകം ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്തു. ആശുപത്രിയുടെ മൂന്നാം നിലയിലായിരുന്നു ഡോക്ടറുടെ മുറി.
ഡോ. ലക്ഷ്മിക്ക് ചില മാനസിക വിഷമങ്ങൾ ഉണ്ടെന്ന് ലക്ഷ്മിയെ നോക്കുന്ന ഡോക്ടർ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ, ഇന്ന് പുലർച്ചെ അഞ്ച് മണിയോടുകൂടി മൂന്നാം നിലയിൽ നിന്ന് എട്ടാം നിലയിലേക്ക് കയറി അവിടെ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments