
തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ തകർച്ച നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എട്ട് സർവകലാശാലകളിൽ നിലവിൽ വിസിമാരില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇഷ്ടക്കാരെ ഇൻ ചാർജായി നിയമിച്ചുള്ള ഭരണമാണ് നടക്കുന്നത്. ഇഷ്ട്ടക്കാരെ നിയമിക്കാൻ പറ്റിയില്ലെങ്കിൽ വിസിമാരും പ്രിൻസിപ്പൽമാരും വേണ്ട എന്നതാണ് സർക്കാർ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
നേതൃത്വം കുറെ ക്രിമിനലുകളുടെ കയ്യിലാണ്. അവർ എന്തും ചെയ്യും. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ കൗൺസിലറായ ജയിച്ച പെൺകുട്ടിയെ മാറ്റി എസ്എഫ്ഐ ഏരിയ സെക്രട്ടറിയെ തിരുകി കയറ്റിത് ക്രിമിനൽ കുറ്റമാണ്. എന്തിനാണ് ഈ നാണംകെട്ട പരിപാടിക്ക് പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ജില്ലയിലെ സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്. കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം വിചിത്ര സംഭവമാണ്. കാട്ടാക്കട പ്രിൻസിപ്പലിനെയും സമ്മർദ്ദം ചെലുത്തിയവരേയും എല്ലാം ഉൾപ്പെടുത്തി അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Post Your Comments