ThrissurLatest NewsKeralaNattuvarthaNewsCrime

കെഎസ്ആർടിസി ബസിൽ യുവനടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: യുവാവ് പിടിയിൽ

തൃശൂർ: കെഎസ്ആർടിസി ബസിൽ യുവനടിയും മോഡലുമായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ചൊവ്വാഴ്ച തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടിക്ക് ദുരനുഭവമുണ്ടായത്. മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ, പരാതിക്കാരിക്കും മറ്റൊരു യുവതിക്കുമിടയിലാണ് അങ്കമാലിയിൽ നിന്ന് ബസിൽ കയറിയ യുവാവ് ഇരുന്നത്.

യാത്രയ്ക്കിടയിൽ യുവാവ് തന്റെ ശരീരത്തിൽ ഉരസുകയും നഗ്നത പ്രദർശിപ്പിക്കുകയും ലൈംഗിക ചേഷ്ട കാണിക്കുകയുമായിരുന്നെന്ന് നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

യുവതിയുടെ വാക്കുകൾ ഇങ്ങനെ;

‘ഞാൻ ജനലിനടുത്താണ് ഇരുന്നത്. അയാൾ എന്നോട് എവിടേക്കാ പോകുന്നത്, ബ്ലോക്കുണ്ടാകുമോ എന്നൊക്കെ ചോദിച്ചു. അതിനെല്ലാം മറുപടിയും കൊടുത്തു. കുറച്ച് കഴിഞ്ഞപ്പോൾ അയാളുടെ കൈ എന്റെ ഇടുപ്പിൽ ഉരസുന്നതായി തോന്നി. നോക്കിയപ്പോൾ ശരിയാണ്, മറ്റേ കൈ അയാളുടെ സ്വകാര്യഭാഗത്തും ഉരസുന്നു. എനിക്ക് വല്ലാത്ത പ്രയാസം തോന്നി.

പ്രവാസിയുടെ ഭാര്യയെ കൊലപ്പെടുത്തിയ സതീഷ് 22കാരിയുടെ മരണത്തിനും കാരണക്കാരന്‍

തുടർന്ന് ബസിന്റെ വിൻഡോ ഉയർത്തി, അയാളിൽ നിന്ന് അകലം പാലിച്ച് പുറത്തേക്ക് നോക്കിയിരുന്നു. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോൾ അയാൾ സിബ്ബ് അഴിച്ച് സ്വകാര്യാവയവം പുറത്തെടുത്ത് സ്വയം ഭോഗം ചെയ്യുന്നതാണ് കണ്ടത്. എന്തുചെയ്യണമെന്നറിയാതെ, ഞാൻ ഫോണിൽ വീഡിയോയെടുത്തു. എന്താണ് നിങ്ങളുടെ പ്രശ്നമെന്ന് അയാളോട് ചോദിച്ചു. ഒന്നുമറിയാത്ത ഭാവത്തിൽ അയാൾ സിബ് വലിച്ചിട്ട് എഴുന്നേറ്റുപോയി.

ഞാൻ ഒച്ചയുണ്ടാക്കി, നടന്ന സംഭവം പറഞ്ഞപ്പോൾ പരാതിയുണ്ടോയെന്ന് കണ്ടക്ടർ ചോദിച്ചു. ഉണ്ടെന്ന് ഞാൻ പറഞ്ഞു. എന്നാൽ, സിബ് അഴിച്ചിട്ടില്ലെന്നും വെറുതെയിരിക്കുകയായിരുന്നു എന്നുമാണ് അയാൾ പറഞ്ഞത്. ബസ് വിമാനത്താവളത്തിന്റെ അടുത്തായി നിർത്തി. ഡോർ തുറന്നതും അയാൾ പുറത്തേക്ക് ഓടി. കണ്ടക്ടറും ഡ്രൈവറും പിന്നാലെ ഓടി അയാളെ പിടിച്ചു. ഡ്രൈവറും ബസിലുണ്ടായിരുന്നവരും പൊലീസ് സ്റ്റേഷനിലുള്ളവരും സഹായിച്ചു. പരാതി കൊടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇനി അവൻ സിബ്ബ് തുറക്കാൻ പേടിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button