KeralaLatest NewsNews

കുടുംബശ്രീയെ കണ്ണിലെ കൃഷ്ണമണിപോലെയാണ് സർക്കാർ കാത്തുസൂക്ഷിക്കുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: കുടുംബശ്രീയെ കണ്ണിലെ കൃഷ്ണമണിപോലെയാണ് സർക്കാർ കാത്തുസൂക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിനും ലോകത്തിനും കേരളം സൃഷ്ടിച്ച മാതൃകയാണ് കുടുംബശ്രീയെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയ് 17 കുടുംബശ്രീ ദിനമായി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

Read Also: ഹിന്ദുയിസത്തിന് വേണ്ടി ദേശവിരുദ്ധർക്കെതിരെ സംസാരിച്ചതിനാൽ നഷ്ടമായത് 40 കോടി രൂപ: കങ്കണ റണാവത്ത്

1998 മേയ് 17 ന് കുടുംശ്രീക്കു തുടക്കമിട്ടതു മുൻനിർത്തിയാണ് മെയ് 17 കുടംബശ്രീ ദിനമായി പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതുകേവലമായ ദിനമല്ല, ലോകശ്രദ്ധ നേടിയ ഒരു ഏട് ആരംഭിച്ച ദിനമാണ്. ആ നിലയ്ക്കുള്ള ചരിത്രപ്രസക്തി ഈ ദിനത്തിനുണ്ട്. ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ടാണ് കുടുംബശ്രീ തുടങ്ങിയത്. ഇക്കാര്യത്തിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞു. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയത് ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് 64006 കുടുംബങ്ങളെ അതിദരിദ്രരായി കണ്ടെത്തിയിട്ടുണ്ട്. അവരെ അതിദാരിദ്ര്യത്തിൽ നിന്നു മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇനിയുള്ള നാളുകളിൽ കേരളം ഏറ്റെടുക്കാൻ പോകുന്നത്. എല്ലാവരും ഏകോപിതമായി ഈ ദൗത്യം ഏറ്റെടുക്കണം. ഇതിൽ വലിയ പങ്കു നിർവഹിക്കാൻ കുടുംബശ്രീക്കു കഴിയും. 2025 നവംബർ ഒന്നോടെ ഒരു കുടുംബം പോലും അതിദരിദ്ര കുടുംബമായി അവശേഷിക്കരുത് എന്നാണു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കേരളത്തിലെ ദേശീയ പാതയിലൂടെ വരുന്നവരുടെ മനസ് കുളിരുകയാണ്, ഇതാണ് എല്‍ഡിഎഫിന്റെ വികസനം

shortlink

Related Articles

Post Your Comments

Related Articles


Back to top button