Latest NewsKeralaNews

ദേവിക കൊലക്കേസ്: ലോഡ്ജ് മുറിയിൽ സംഭവിച്ചതെന്ത്?

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് യുവതിയെ കാമുകന്‍ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിയായ യുവാവ് പൊലീസിന് നൽകിയ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്. കുടുംബ ജീവിതത്തിന് തടസം നിന്നതോടെയാണ് താൻ കാമുകിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയായ ബോവിക്കാനം സ്വദേശി സതീഷ് പൊലീസിന് മൊഴി നൽകിയത്. ഉദുമ ,ബാര, മുക്കുന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ 34 വയസുകാരി ദേവികയാണ് കൊല്ലപ്പെട്ടത്.

യുവതിയെ കൊന്നശേഷം കാമുകന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജില്‍ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഒന്നിച്ചുകഴിയാന്‍ വിസമ്മതിച്ചതാകാം കൊലപാതകത്തിലേക്ക് നയിച്ചത്.

മരിച്ച ദേവികയും സതീഷും പ്രണയത്തിലായിരുന്നു. യുവതിയെ സതീഷ് ലോഡ്ജിലേക്ക് വിളിച്ച് വരുത്തുകയും വെട്ടിക്കൊല്ലുകയുമായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ദേവിക തന്റെ കുടുംബ ജീവിതത്തിന് തടസം നിന്നു എന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. യുവതി തന്‍റെ ജീവിതത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന ഇയാളുടെ മൊഴി പോലീസ് തള്ളിക്കളയുകയാണ്.

സതീഷ് കഴിഞ്ഞ 15 ദിവസമായി പുതിയകോട്ടയിലെ ഈ ലേഡ്ജിലാണ് താമസം. വർഷങ്ങളായി ഇവർ പ്രണയത്തിലായിരുന്നു. പരസ്പരം ഒന്നിക്കാൻ കഴിയാതെ വന്നതോടെ ഇവർ പിരിഞ്ഞു. ശേഷം രണ്ട് പേരും വെവ്വേറെ വിവാഹങ്ങൾ കഴിക്കുകയായിരുന്നു. ദേവികയ്ക്ക് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. കൊല നടത്തിയ സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button