
കോഴിക്കോട്: കരിപ്പൂരിൽ 1.17 കോടി രൂപയുടെ സ്വര്‍ണ്ണവുമായി യുവതി പിടിയില്‍. കുന്ദമംഗലം സ്വദേശി ഷബ്നയാണ് പിടിയിലായത്. ജിദ്ദയിൽ നിന്നാണ് ഇവർ എത്തിയത്.
ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1,884 ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. വിമാനമിറങ്ങിയതിന് പിന്നാലെ കസ്റ്റംസ് പരിശോധനയും പൂർത്തിയാക്കി ഇവർ പുറത്തു കടന്നു. ഉൾവസ്ത്രത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനക്ക് ശേഷം സ്വർണ്ണം കൈയിലിരുന്ന ഹാൻഡ് ബാഗിലേക്ക് യുവതി മാറ്റുകയായിരുന്നു.
പൊലീസ് മറ്റു ലഗേജുകൾ പരിശോധിക്കുന്നതിനിടെ യുവതി ബാഗ് കാറിലേക്ക് മാറ്റി. ഇവർ കാറിലേക്ക് കയറാൻ ഒരുങ്ങുന്നതിനിടെ പൊലീസ് വാഹനം പരിശോധിച്ചു. ഈ സമയത്ത് യുവതി സ്വർണ്ണം കാറിന്റെ ഡോറിനരികിൽ വച്ചതായി കണ്ടെത്തുകയായിരുന്നു.
Post Your Comments