അഞ്ചല്‍: നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ സ്ത്രീ എക്സൈസ് പിടിയിൽ. അലയമണ്‍ മടവൂര്‍കോണം നിഷാ മന്‍സിലില്‍ ഷാഹിദയാണ് എക്സൈസിന്റെ പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്നും 1.7 കിലോ കഞ്ചാവും അധികൃതര്‍ കണ്ടെടുത്തു. തിരുവനന്തപുരത്തു നിന്നും എത്തിച്ച കഞ്ചാവ് അഞ്ചല്‍ പുനലൂര്‍ ഭാഗങ്ങളില്‍ എത്തിച്ച് വില്പന നടത്തുന്നതിനായി ചെറു പൊതികളിലാക്കവെയാണ് ഷാഹിദ പിടിയിലായത്.
Read Also : ‘ഇത്തവണ സുരേഷ് ഗോപി ജയിക്കുമെന്നാണ് അവിടുത്തുകാർ പറഞ്ഞത്, എങ്കിൽ തൃശൂരിന് ഗുണമുണ്ടാകും’; ബൈജു സന്തോഷ്
ജില്ലയുടെ കിഴക്കൻ മേഖലകളിൽ ലഹരി കടത്തുന്നതിനായി പ്രവർത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഷാഹിദ. നിരവധി തവണ ഇവര്‍ പിടിയിലാവുകയും റിമാൻഡില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് വില്പന തുടരുകയാണ് ഇവരുടെ പതിവ്.
പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. സുദേവൻ, പ്രിവന്റിവ് ഓഫീസർമാരായ എ. അൻസാർ, കെ.പി ശ്രീകുമാര്‍, ബി പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിഷ് അർക്കജ്, ഹരിലാൽ, റോബി, രാജ്മോഹൻ, ഡ്രൈവർ രജീഷ് ലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവുമായി ഷാഹിദയെ പിടികൂടുന്നത്. പിന്നീട് ഇവരെ മേല്‍നടപടികള്‍ക്കായി അഞ്ചല്‍ എക്സൈസ് അധികൃതര്‍ക്ക് കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments